നിർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ എ.ഐ വിപ്ലവത്തിന്റെ ഭാഗമാകുകയല്ല, മറിച്ചു മുന്നിൽ നിന്നു നയിക്കുകയാണ്... നിർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം. അതിന് വ്യക്തമായ ദിശാബോധം ആവശ്യമാണ്. സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം. എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌തു.
ഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നലെ എ.ഐ ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിവർത്തനത്തിന്റെ സുപ്രധാന അദ്ധ്യായമാണ് നിർമ്മിതബുദ്ധിയെന്ന് രാവിലെ ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ മോദി പറഞ്ഞു. ഇന്ത്യ ശ്രീബുദ്ധന്റെ നാടാണ്. 'ശരിയായ ധാരണയിൽ നിന്നാണ് ശരിയായ പ്രവൃത്തിയുണ്ടാകുന്നത്". ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്ത് എടുക്കുമ്പോൾ കൃത്യമായ ഫലമുണ്ടാകും". ശ്രീബുദ്ധന്റെ ഈ വാക്കുകൾ പ്രസക്തമാണ്.
കൊവിഡ് സമയത്ത് ഒറ്റക്കെട്ടായി രാജ്യങ്ങൾ നിന്നപ്പോൾ അസാദ്ധ്യമായതും സാദ്ധ്യമായെന്നും മോദി ചൂണ്ടിക്കാട്ടുതകയുണ്ടായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ ഡിസിൽവ, സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രൊ സാഞ്ചേസ്, ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റെരി ഓർപോ, സെർബിയ പ്രസിഡന്റ് അലക്‌സാണ്ടർ വുചിച്ച്, ക്രൊയേഷ്യൻ പ്രധാനമന്ത്രി അൻഡ്രേജ് പ്ലെൻകോവിക്, എസ്റ്റോണിയ പ്രസിഡന്റ് അലാർ കാരിസ് തുടങ്ങി 20 രാഷ്ട്രത്തലവന്മാരും, 60ൽപ്പരം രാജ്യങ്ങളിലെ മന്ത്രിതല സംഘവും സെഷനിൽ പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























