ബംഗളൂരു കലബുറഗി ജില്ലയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടു പേർ മരിച്ചു...

ബംഗളൂരു കലബുറഗി ജില്ലയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടു പേർ മരിച്ചു. ഹിരാപുർ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് ശിവകുമാർ നന്ദുർക്കർ (51), സുഹൃത്ത് രത്തൻ ഹോട്കർ (58) എന്നിവരാണ് മരിച്ചത്.
ശിവകുമാർ നന്ദുർക്കർ രാവിലെ വൃത്തിയാക്കാനായി സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയപ്പോൾ പുറത്തിറങ്ങാനായി കഴിഞ്ഞില്ല. രത്തൻ ഹോട്കറും പിന്നാലെ ഇറങ്ങി. ഇരുവരും ശ്വാസംമുട്ടി മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളും നേരത്തെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ ജോലികൾ ഒരുമിച്ച് ഏറ്റെടുത്തിട്ടുള്ളവരുമാണ്. ശിവകുമാർ നന്ദൂർക്കർ മദരസനഹള്ളിയിലെ താമസക്കാരനാണ്.
രത്തൻ ഹോത്കർ ഇന്ദിരാ നഗറിലായിരുന്നു താമസിച്ചിരുന്നത്. അശോക് നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























