ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ

ആന്ധ്രാപ്രദേശിലെ മംഗളഗിരിയില്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ. ടെലിവിഷന്റെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. മംഗളഗിരിയിലെ ടിഡ്‌കോ ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന 27കാരനായ എസി മെക്കാനിക് ഷെയ്ഖ് അഹമ്മദാണ് ഭാര്യയുടെ കുത്തേറ്റ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്ന ഭാര്യയോട് ശബ്ദം കുറയ്ക്കാന്‍ അഹമ്മദ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, പ്രകോപിതയായ ഭാര്യ അഹമ്മദിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha























