പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അമ്മയും മകളും മരിച്ചു. ഒഡീഷയിലെ ഭുവനേശ്വറില്‍ കട്ടക്കിന് സമീപത്തെ പടക്ക നിര്‍മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവതിക്കും മൂന്ന് വയസ്സുള്ള മകള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.
അപകടത്തില്‍ മറ്റൊരു കുടുംബാംഗത്തിനും ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ജഗത്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിയിലാണ് സ്‌ഫോടനം ഉണ്ടായത്. സുധാന്‍സുബല നായക്, മകള്‍ സ്തിതപ്രംഗ്യ നായക് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സമയത്ത് കുടുംബാംഗങ്ങള്‍ പടക്കം നിര്‍മിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























