Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു

01 MAY 2026 01:26 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്

ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി. ഈ മാസം 27നായിരുന്നു ദുരൂഹമായ കൂട്ടമരണം നടന്നത്. പൈധുനിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് തണ്ണിമത്തന്‍ വില്‍പനക്കാര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. തണ്ണിമത്തന്‍ കഴിച്ചതാണ് മരണകാരണമെന്ന സംശയം ശക്തമായതോടെയാണ് വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ കച്ചവടക്കാര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായത്. ഏപ്രില്‍ 27-ന് നടന്ന ഈ കൂട്ടമരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് പ്രാദേശിക വിപണികള്‍ നിശ്ചലമായത്.

 

പൈധുനി സ്വദേശിയായ അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും കാരണം അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുമിച്ച് ഭക്ഷണം കഴിച്ച കുടുംബം ഒന്നടങ്കം മരണപ്പെട്ടത് വലിയ നടുക്കമാണ് മുംബൈയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

മരണകാരണം തണ്ണിമത്തനിലെ വിഷാംശമാകാം എന്ന നിഗമനത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അന്വേഷണം ആരംഭിച്ചെങ്കിലും പരിശോധനയ്ക്കായി ഒരു തണ്ണിമത്തന്‍ പോലും കണ്ടെത്താനായില്ല എന്നതാണ് വിരോധാഭാസം. പൈധുനിയിലെയും സമീപപ്രദേശങ്ങളിലെയും മാര്‍ക്കറ്റുകളില്‍ നിന്ന് തണ്ണിമത്തന്‍ വ്ില്പനക്കാര്‍ ഒന്നടങ്കം മുങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ നടപടി ഭയന്നാണോ അതോ മനഃപൂര്‍വ്വമാണോ ഇവര്‍ മാറിനില്‍ക്കുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബം പഴം വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ ബന്ധുക്കള്‍ക്കും സാധിച്ചിട്ടില്ല.

സംഭവം ദക്ഷിണ മുംബൈയില്‍ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്രോഫോര്‍ഡ് മാര്‍ക്കറ്റ്, ബൈക്കുല്ല തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ തണ്ണിമത്തന്‍ വ്ില്പന കുത്തനെ ഇടിഞ്ഞു. ജ്യൂസ് സെന്ററുകളിലും തണ്ണിമത്തന്‍ ജ്യൂസിന് ആവശ്യക്കാര്‍ ഇല്ലാതായിരിക്കുകയാണ്. ഏകദേശം 50 ശതമാനത്തോളം കച്ചവടം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാജവാര്‍ത്തകളും ഭീതിയും ബിസിനസിനെ സാരമായി ബാധിച്ചുവെന്ന് കച്ചവടക്കാര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ പേടി മാറിയിട്ടില്ല.

 

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതുകൊണ്ട് മാത്രം ഇത്തരമൊരു ദുരന്തം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. ഇതൊരു വിചിത്രമായ കേസായിട്ടാണ് എഫ്.ഡി.എ കാണുന്നത്. ഭക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലര്‍ന്നതാണോ അതോ തണ്ണിമത്തന്‍ വേഗത്തില്‍ പഴുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണോ വില്ലനായതെന്ന് കണ്ടെത്തേണ്ടതുണ്ട്. കുടുംബം കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഭാഗങ്ങള്‍ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ ദക്ഷിണ മുംബൈയെ മുനമ്പില്‍ നിര്‍ത്തിയിരിക്കുന്ന ഈ മരണങ്ങളുടെ യഥാര്‍ത്ഥ രഹസ്യം പുറത്തുവരുകയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (59 minutes ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (1 hour ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (2 hours ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (2 hours ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (2 hours ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (3 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (3 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (4 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (4 hours ago)

Malayali Vartha Recommends