ബംഗാളില്‍ രാഷ്ട്രപതി ഭരണം... ബംഗാളില്‍ മന്ത്രിസഭയെ പുറത്താക്കി ഉത്തരവിറക്കി ഗവർണർ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ

അങ്ങനെ വര്‍ഷങ്ങളായി തുടങ്ങിയ മോദി ദീതി തര്‍ക്കത്തിന് പരിസമാപ്തി. പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ. രാജിവയ്ക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് ഗവർണ്ണർ ആർഎൻ രവി മമത മന്ത്രിസഭയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. രാഷ്ട്രപതി ഭരണത്തോടെ കെയർടേക്കർ മുഖ്യമന്ത്രിയും ഇല്ലാതാകും.
ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തുടരുകയാണ്. അതേസമയം നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം. പശ്ചിമബംഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് 'മുഖ്യ ഉപദേശക' സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു.
ജനവിധി ബി ജെ പി അട്ടിമറിച്ചെന്ന് ആരോപിക്കുന്ന മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഇതുവരെ രാജിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണർ ആർ എൻ രവിയുടെ നീക്കം ശ്രദ്ധേയമാണ്. എന്നാൽ മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നു എന്നത് പ്രതിസന്ധിയാണ്. ഗവർണറുടെ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മമതയെ പുറത്താക്കുന്നതിൽ ഇന്നോ നാളെയോ ഗവർണർ തീരുമാനമെടുക്കും. മുഖ്യമന്ത്രിയിലുള്ള പ്രീതി പിൻവലിക്കുന്നതായി ഗവർണർക്ക് അറിയിക്കാം. ഹ്രസ്വ കാലത്തേക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് പോലുള്ള നടപടി വേണമോ എന്നതടക്കം ചർച്ചയിലുണ്ട്.
അതേസമയം മമത ബാനർജി ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും, മമതയുടെ വാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും ബി ജെ പി നേതാക്കൾ വിമർശനം കടുപ്പിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനയെ കുറിച്ച് ഇപ്പോൾ വാചാലരാകുന്നവർ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും കേന്ദ്രസേനയും ഒരുമിച്ച് ബി ജെ പിയോടൊപ്പം തെരഞ്ഞെടുപ്പ് അട്ടിമറിക്കുമ്പോൾ എവിടെയായിരുന്നുവെന്ന ചോദ്യമാണ് ടി എം സി ഉയർത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് മെഷീനുകൾ മാറ്റിയെന്ന ആരോപണമകട്ടം ടി എം സി ഉയർത്തിയിട്ടുണ്ട്. നൂറ് കൗണ്ടിംഗ് കേന്ദ്രങ്ങളിലെങ്കിലും സീരിയൽ നമ്പറുകൾ നേരത്തെ രേഖപ്പെടുത്തിയതുമായി ഒത്തുപോകുന്നതായിരുന്നില്ലെന്നും, വോട്ടെണ്ണൽ പകുതിയായപ്പോൾ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റി പുറത്തുള്ളവരെ കൊണ്ടു വന്നെന്നും അഭിഷേക് ബാനർജി ആരോപിച്ചിട്ടുണ്ട്.
ബി ജെ പി നിയമസഭ കക്ഷി നേതാവിനെ തീരുമാനിക്കുന്നതിനായി കൊൽക്കത്തയിൽ ഇന്ന് പാർട്ടി യോഗം ചേരുന്നുണ്ട്. കേന്ദ്ര നിരീക്ഷകരായ അമിത് ഷായും മോഹൻ ചരൺ മാജിയുടെയും സാന്നിധ്യത്തിലാകും യോഗം. സുവേന്ദു അധികാരിക്കാണ് ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണയെന്നാണ് സൂചന. അതേസമയം ബംഗാളിൽ അക്രമം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. കൊൽക്കത്ത ന്യൂമാർക്കറ്റിൽ ബി ജെ പി വിജയാഘോഷത്തിനിടെ ബുൾഡോസറുപയോഗിച്ച് ഇറച്ചിക്കടകൾ തകർക്കുന്ന ദൃശ്യങ്ങൾ ടി എം സി പുറത്തുവിട്ടു. പലയിടത്തും ടി എം സി ആസ്ഥാനങ്ങൾക്ക് തീയിട്ടു. ബോങ്ഗാവോണിൽ വിജയിച്ച ടി എം സി സ്ഥാനാർത്ഥി ബിന മൊണ്ടലിന്റെ വീടും വാഹനവും ബിജെപി ഗുണ്ടകൾ അക്രമിച്ച് തകർത്തെന്നും ടി എം സി പരാതിപ്പെട്ടു. ഇതുവരെ നാല് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അക്രമങ്ങൾ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി. ആഘോഷപരിപാടികളിൽ ബുൾഡോസർ കൊണ്ടു വരുന്നത് വിലക്കി. ആവശ്യമുള്ളിടത്തെല്ലാം കർഫ്യൂ പ്രഖ്യാപിക്കാനും, സേനാ വിന്യാസം ശക്തമാക്കാനും നിർദേശിച്ചു.
അതേസമയം തമിഴ്നാട്ടില്‍ അനിശ്ചിതത്വം തുടരുകയാണ്. ടിവികെ അധ്യക്ഷൻ വിജയ്‍യെ പിന്തുണച്ച് ഖുശ്ബു സുന്ദർ. വിജയ് മുഖ്യമന്ത്രി ആകണമെന്ന് ഖുശ്ബു സുന്ദർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുവെന്നും അയാൾ നയിക്കണമെന്നും ഖുശ്ബു പറഞ്ഞു.
അതേ സമയം, ടിവികെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ രണ്ടാം ദിനവും ഉടക്ക് തുടരുകയാണ് ഗവർണർ. 118 പേരുടെ പിന്തുണക്കത്ത് ഇല്ലാത്തതിനാൽ വിജയ്‍യെ ലോക് ഭവനിൽ നിന്ന് തിരിച്ചയച്ചു. സിപിഎം, സിപിഐ, വിസികെ പാർട്ടികൾ നാളെ സ്വീകരിക്കുന്ന നിലപാട് ആകും നിർണായകം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ടിവികെ നേതാക്കൾ ഇടതുപാർട്ടികളുടെ ഓഫീസിൽ എത്തി. അതേസമയം ഉടൻ മറ്റൊരു തെരഞ്ഞെടുപ്പിൽ താത്പര്യമില്ലെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.
234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമാകുകയുള്ളു. ഇത് ഉയർത്തിയുള്ള ഗവർണർ നീക്കമാണ് വിജയ്‍യെ വെട്ടിലാക്കിയിരിക്കുന്നത്. 118 എം എൽ എമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ 108 ൽ നിന്ന് 113 എന്ന സംഖ്യയിലേക്ക് വിജയുടെ ടി വി കെ എത്തിയിട്ടുണ്ട്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.
അതേസമയം സുപ്രധാന നിർദേശവുമായി എംകെ സ്റ്റാലിൻ. ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ തീരുമാനം എംഎൽഎമാർ അംഗീകരിക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ചിലപ്പോൾ അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകും. പാർട്ടിയുടെ താത്പര്യം മാത്രം ആകും താൻ നോക്കുക. ഏത് തീരുമാനം എടുത്താലും നിങ്ങൾ അംഗീകരിക്കണമെന്നാണ് സ്റ്റാലിന്റെ നിർദേശം. ഡിഎംകെ എംഎൽഎമാരുടെ യോഗത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.
അതേ സമയം, എഐഎഡിഎംകെയുമായുള്ള സഖ്യനിർദേശത്തിൽ സ്റ്റാലിന് മേൽ കടുത്ത സമ്മർദ്ദമാണുള്ളത്. സഖ്യം വേണമെന്ന് മുതിർന്ന ഡിഎംകെ നേതാക്കളും കരുണാനിധി കുടുംബത്തിലെ മറ്റ് അധികാരകേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു. വിജയ് അധികാരത്തിലെത്തിയാൽ അടുത്ത 15 വർഷം എങ്കിലും ഭരിക്കുമെന്ന് നേതാക്കൾ പറയുന്നു. എന്നാൽ സഖ്യം ധാർമികമല്ലെന്നാണ് സ്റ്റാലിന്റെ പ്രതികരണം. സഖ്യ നിർദേശം ഇടതുപാർട്ടികളെ സ്റ്റാലിൻ അറിയിച്ചു. ഇക്കാര്യം പറയാൻ സ്റ്റാലിൻ നേതാക്കളെ കണ്ടത്
അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതി ഭരണം സാധ്യതയോ? ഈ 3 ചോദ്യങ്ങൾക്ക് 3 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞത്.
16 മണിക്കൂറിനിടെ രണ്ടാം വട്ടവും ലോക്ഭവനിലെത്തിയ വിജയ്, സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം കിട്ടാതെ നിരാശനായാണ് ഇന്ന് മടങ്ങിയത്. ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിക്കുന്നത്. പിന്നാലെ സി പി എം, സി പി ഐ, മുസ്ലീം ലീഗ്, വി സി കെ പാർട്ടികളുടെ ഓഫീസുകളിലേക്ക് പാഞ്ഞെത്തി ടി വി കെ സംഘം. 2 എം എൽ എമാരുള്ള 4 പാർട്ടികൾക്കും മന്ത്രിസഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കൾ മുന്നോട്ട് വച്ചു. നാളത്തെ നേതൃയോഗത്തിൽ തീരുമാനം പറയാമെന്ന മറുപടിയിൽ പ്രതീക്ഷ വച്ച് ടി വി കെ സംഘം മടങ്ങി.
സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് വിജയ് യെ തടഞ്ഞ് വോട്ടർമാരുടെ രോഷത്തിന് ഇരയാകാൻ ഡി എം കെ ഇല്ല. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ്ക്ക് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നതിലാണ് ഡി എം കെയിൽ തർക്കം. എ ഐ എ ഡി എം കെ - ഡി എം കെ സഖ്യം വേണമെന്ന ആവശ്യവുമായി ഡി എം കെയിലെ മുതിർന്ന നേതാക്കളും കരുണാനിധി കുടുംബത്തിലെ ചില അധികാര കേന്ദ്രങ്ങളും സ്റ്റാലിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. വിജയ്ക്ക് അധികാരം ലഭിച്ചാൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്നും, ഭൂരിപക്ഷം തെളിയിക്കാനാകാതെ തെരഞ്ഞെടുപ്പിലേക്ക് പോയാൽ ടി വി കെ തരംഗം ഉണ്ടാകുമെന്നും ആണ് മുന്നറിയിപ്പ്. സഖ്യകക്ഷി നേതാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ സ്റ്റാലിൻ, ജനവിധി വിജയ്ക്ക് അനുകൂലമെന്നും എതിർക്കുന്നത് ധാർമ്മികതയല്ലെന്നും വിശദീകരിച്ചു. എന്നാൽ ബി ജെ പിയെ അകറ്റി നിർത്താനായി ഡി എം കെ സഖ്യകക്ഷികൾ ടി വി കെയെ പിന്തുണയ്ക്കുന്നതിനോട് വിരോധമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. പുതുച്ചേരിയിലെ റിസോർട്ടിൽ തങ്ങുന്ന എ ഐ എ ഡി എം കെ എം എൽ എമാരെ സന്ദർശിച്ച എടപ്പാടി പളനിസാമി രാഷ്ച്രീയ സാഹചര്യങ്ങൾ വിശദീകരിച്ചെന്നാണ് റിപ്പോർട്ട്. എന്തായാലും നാളെ തമിഴ്നാടിനെ സംബന്ധിച്ചടുത്തോളം അതി നിർണായക ദിനമാകും.
https://www.facebook.com/Malayalivartha























