Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ

10 MAY 2026 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അധികാരം മാറിയതോടെ അപ്രതീക്ഷിതമായ മാറ്റങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മമതാ ബാനർജിയുടെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരമേൽക്കുമ്പോൾ, കഴിഞ്ഞ 15 വർഷമായി ഭരണകൂടം വേട്ടയാടിയിരുന്ന സിപിഎമ്മിന് പുതിയ ശ്വാസം ലഭിക്കുകയാണ്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ സിപിഎം മുഖപത്രമായ 'ഗണശക്തി'യിൽ സർക്കാർ പരസ്യം പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഗണശക്തിക്ക് സർക്കാർ പരസ്യം ലഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രങ്ങൾ സഹിതം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻ പേജ് പരസ്യമാണ് പത്രത്തിൽ വന്നത്. 2011-ൽ മമത അധികാരമേറ്റത് മുതൽ ഗണശക്തിയെ സർക്കാർ പരസ്യങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിപിഎം നിയമപോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. പത്രത്തെ സാമ്പത്തികമായി തകർക്കുക എന്ന ലക്ഷ്യത്തോടെ മമത സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് പുതിയ ബിജെപി സർക്കാർ അന്ത്യം കുറിച്ചതോടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സിപിഎം പ്രസിദ്ധീകരണങ്ങൾക്ക് ഇത് വലിയ ആശ്വാസമായി മാറുകയാണ്.

 


പരസ്യത്തിന് പിന്നാലെ മറ്റൊരു വലിയ രാഷ്ട്രീയ നേട്ടം കൂടി സിപിഎമ്മിനെ തേടിയെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് കൈവശപ്പെടുത്തി പൂട്ടിയിട്ടിരുന്ന 550-ലധികം സിപിഎം പാർട്ടി ഓഫീസുകളാണ് ബിജെപിയുടെ വിജയത്തിന് പിന്നാലെ തുറന്നുകിട്ടിയത്. പാർട്ടി ഓഫീസുകൾ വീണ്ടും തുറന്ന് പതാക ഉയർത്തുന്ന സിപിഎം പ്രവർത്തകരുടെ ദൃശ്യങ്ങൾ ബംഗാൾ രാഷ്ട്രീയത്തിലെ പുതിയ മാറ്റത്തിന്റെ സൂചനയാണ്. ജനാധിപത്യ രാജ്യത്ത് ഒരു പാർട്ടിക്ക് അതിന്റെ ഓഫീസ് പോലും തുറക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച മമതയുടെ ശൈലിയിൽ നിന്ന് പുതിയ സർക്കാർ മാറിയതിനെ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സ്വാഗതം ചെയ്തു.

ബംഗാളിലെ ഈ മാറ്റങ്ങളെ പരിഹസിച്ചുകൊണ്ട് മുൻ ഡിജിപി ടി.പി. സെൻകുമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. 15 വർഷം തൃണമൂൽ പൂട്ടിവെച്ച ഓഫീസുകൾ തുറക്കാൻ ബിജെപി വരേണ്ടി വന്നുവെന്നും, എന്നിട്ടും ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിലെ വൈരുദ്ധ്യവുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇൻഡി അലയൻസിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ തൃണമൂലിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിന് ബംഗാളിൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാൻ ബിജെപി ഭരണത്തിൽ വരേണ്ടി വന്നു എന്നത് രാഷ്ട്രീയ വിരോധാഭാസമായി വിലയിരുത്തപ്പെടുന്നു.

അതേസമയം, പരാജയം പൂർണ്ണമായി അംഗീകരിച്ച മമതാ ബാനർജി തന്റെ ഔദ്യോഗിക പദവികളിൽ നിന്ന് പിൻവാങ്ങി കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സിലെ' ബയോയിൽ നിന്ന് 'ബംഗാൾ മുഖ്യമന്ത്രി' എന്ന പദവി അവർ നീക്കം ചെയ്തു. പകരം 'തൃണമൂൽ കോൺഗ്രസ് സ്ഥാപക' എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്ന് ചേർക്കാൻ പോലും അവർ തയ്യാറായിട്ടില്ല. തുടക്കത്തിൽ തിരഞ്ഞെടുപ്പ് ഫലത്തെയും കേന്ദ്ര ഏജൻസികളെയും കുറ്റപ്പെടുത്തിയെങ്കിലും ഗവർണർ നിയമസഭ പിരിച്ചുവിട്ടതോടെ മമത തോൽവി സമ്മതിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (32 minutes ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (41 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (50 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (56 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (1 hour ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (1 hour ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends