സി.ബി.ഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധം; സി.ബി.ഐയെ കുറ്റാന്വേഷണ സേനയായി കണക്കാക്കാനാവില്ല
സി.ബി.ഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന് ഗുവാഹത്തി ഹൈക്കോടതി. സി.ബി.ഐയെ കുറ്റാന്വേഷണ സേനയായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
1963 ഏപ്രില്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെയാണ് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി രൂപീകരിച്ചത്. ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത് ആഭ്യന്തര സെക്രട്ടറി വി. വിശ്വനാഥനാണ്. ഇത്തരം കാര്യങ്ങള്‍ ആഭ്യന്തര സെക്രട്ടറിയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി രൂപീകരിക്കേണ്ടത് നിയമനിര്‍മാണത്തിലൂടെ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഇക്ബാല്‍ അഹമ്മദ് അന്‍സാരി, ജസ്റ്റിസ് ഇന്ദിരാ ഷാ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെയാണ് സുപ്രധാന വിധി. ഹെക്കോടതി വിധിക്കെതിരേ കേന്ദ്രവും സി.ബി.ഐയും സുപ്രീം കോടതിയെ സമീപിക്കും.
ആസാമിലെ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായ നവീന്ദ്ര കുമാര്‍ നല്കിയ റിട്ട് ഹര്‍ജിയിലാണ് കോടതി വിധി. വഞ്ചനാ കുറ്റത്തിനും ഗൂഢാലോചനയ്ക്കും തനിക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ നല്കിയ ഹര്‍ജിയില്‍ കുമാര്‍ സി.ബി.ഐയുടെ നിയമസാധുത ചോദ്യം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha