Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തമിഴ്‌ വികാരം; ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല;

09 NOVEMBER 2013 10:45 PM IST
മലയാളി വാര്‍ത്ത.

ശ്രീലങ്കയിലെ കൊളംബോയില്‍ അടുത്ത വെള്ളിയാഴ്‌ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത്‌ ഭരണത്തലവന്മാരുടെ സമ്മേളനത്തില്‍ (ചോഗം) പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പങ്കെടുക്കില്ല. ഇക്കാര്യം ഇരുപത്തിനാല്‌ മണിക്കൂറിനകം ശ്രീലങ്കന്‍ സര്‍ക്കാരിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്‌ വിദേശകാര്യ വകുപ്പ്‌ അറിയിച്ചു.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന നേതൃയോഗത്തില്‍ ശ്രീലങ്കയിലേക്കു പോകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി വിശദീകരിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതിനെതിരേയുള്ള ശക്തമായ എതിര്‍പ്പിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പി. ചിദംബരം വിശദീകരിച്ചു. ചിദംബരത്തിന്റെ അഭിപ്രായം തന്നെയാണ്‌ കോര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്‌.

പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ യാത്ര സംബന്ധിച്ച്‌ തമിഴ്‌നാട്ടിലെ എതിര്‍പ്പു ശക്തമാണെങ്കിലും രാജ്യത്തിന്റെ ദീര്‍ഘകാല താത്‌പര്യസംരക്ഷണത്തിനു ചോഗം സമ്മേളനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം അനിവാര്യമാണെന്നായിരുന്നു  വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്‌. മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ മേല്‍ക്കൈ നിലനിര്‍ത്താന്‍ ചോഗം ഉച്ചകോടിയിലെ പങ്കാളിത്തം വേണമെന്നും വിദേശകാര്യ വകുപ്പും സുരക്ഷാ ഏജന്‍സികളും പറയുന്നു. ശ്രീലങ്കയില്‍ ചൈന കൂടുതല്‍ സ്വാധീനം ഉറപ്പിക്കുന്നത്‌ ഇന്ത്യക്കു ഗുണകരമാകില്ല.

എന്നാല്‍, തമിഴ്‌നാട്ടിലെ രാഷ്‌ട്രീയനേതാക്കള്‍ പ്രശ്‌നത്തെ വൈകാരികമായെടുക്കുന്നതു യു.പി.എയെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കിയിരിക്കുകയാണ്‌. തമിഴ്‌പാര്‍ട്ടികളുടെ കര്‍ക്കശ നിലപാടിനെ പാടേ അവഗണിക്കുന്നതു രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്നതാണു കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്നത്‌. പ്രധാനമന്ത്രി ശ്രീലങ്കയിലേക്കു പോകുന്നതിനെതിരേ തമിഴ്‌നാട്‌ നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends