ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത ഉള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി. രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് മുതൽ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha
























