തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

വിമത എം.എല്‍.എമാരുടെ പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440.42 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പ്, നിയമ വിരുദ്ധമായ ധനസമാഹരണം, സംശയാസ്പദമായ ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കേസില്‍ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍വെല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ബന്ധപ്പെട്ട അഞ്ച് സ്ഥാപനങ്ങള്‍ ഇ. ഡി റെയ്ഡ് ചെയ്തിരുന്നു.
2023 ഏപ്രില്‍ മുതല്‍ 2026 ജൂണ്‍ വരെ ടി,എം,സി അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 160 കോടി രൂപ കെയര്‍വെല്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അതുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയിലേക്കും കൈമാറ്റം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. കെയര്‍വെല്‍ ഏവിയേഷന്‍ കമ്പനി ഈ കാലയളവില്‍ 829.6 മില്യണ്‍ പുതിയ ഒരു അനുബന്ധ കമ്പനിക്ക് കൈമാറി.
ഈ പണം ഉപയോഗിച്ച് വിമാനങ്ങളും അഗസ്റ്റ ഹെലികോപ്ടറും വാങ്ങി. ഈ വിമാനങ്ങള്‍ ടി.എം.സിക്ക് പാട്ടത്തിന് നല്‍കിയതായി ഇ.ഡി ആരോപിച്ചു. ഇവ വാങ്ങുന്നതിന് ഉപയോഗിച്ച ഫണ്ട് ടി.എം.സിയുടേതെന്നാണ് ആരോപണം. ഈ മുഴുവന്‍ ഇടപാടിന്റെയും യഥാര്‍ത്ഥ ഗുണഭോക്താക്കളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി പറയുന്നു.
https://www.facebook.com/Malayalivartha



























