Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍

01 SEPTEMBER 2026 04:09 PM IST
മലയാളി വാര്‍ത്ത

ഹംഗറിയില്‍ മദ്യലഹരിയില്‍ അനിയന്ത്രിത മേഖലയിലൂടെ മോഷ്ടിച്ച ചെറുവിമാനവുമായി പറന്ന 24കാരന്‍ അറസ്റ്റില്‍. രാജ്യത്തെ ഏക ആണവനിലയമായ പാക്‌സിന് സമീപമാണ് യുവാവ് വിമാനവുമായി എത്തിയത്. തുടര്‍ന്ന് ആണവനിലയത്തിന് നാല് മൈല്‍ അകലെയുള്ള സൂര്യമുഖിപ്പാടത്ത് അടിയന്തരമായി വിമാനമിറക്കി. സമീപത്തെ കലോച്ച വിമാനത്താവളത്തില്‍നിന്ന് അനുമതിയില്ലാതെ ഇയാള്‍ വിമാനം കൈക്കലാക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തില്‍ ഇയാള്‍ എങ്ങനെ പ്രവേശിച്ചെന്നും വിമാനം മോഷ്ടിക്കാന്‍ കാരണമെന്തെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

സി172 സെസ്‌ന എന്ന വിമാനമാണ് യുവാവ് അനുമതിയില്ലാതെ പറത്തിയത്. ആണവനിലയത്തിന് സമീപമുള്ള നിരോധിത വ്യോമമേഖലയില്‍ പ്രവശിച്ചപ്പോള്‍തന്നെ സൈനിക റഡാര്‍ വിവരം നല്‍കി. ആണവനിലയത്തിന്റെ രണ്ട് മൈല്‍ ചുറ്റളവില്‍ 20,000 അടി ഉയരത്തിന് താഴെ സിവിലിയന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതിയില്ല. ഈ പ്രദേശത്ത് വിമാനം പറക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെതന്നെ ഹംഗറി രണ്ട് ഗ്രിപന്‍ യുദ്ധവിമാനങ്ങള്‍ ഇവിടേക്കയച്ചു.

യുദ്ധവിമാനങ്ങള്‍ സെസ്‌നയെ നിരീക്ഷിക്കാന്‍ തുടങ്ങി. വിമാനം തകര്‍ന്നുവീണതായി സംശയിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം സൂര്യമുഖിപ്പാടത്ത് വിമാനം അടിയന്തരമായി ഇറക്കിയതായി കണ്ടെത്തുകയായിരുന്നു. വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യുവാവിന് പരിക്കേറ്റില്ല.

വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ യുവാവ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ റോഡിലൂടെ പോയ വാഹനമോടിച്ചിരുന്നയാളെയും ഇയാള്‍ ആക്രമിച്ചു. കാര്‍ കൈക്കലാക്കി കടന്നുകളയാനായിരുന്നു ശ്രമം. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. മറ്റ് ലഹരിവസ്തുക്കളെന്തെങ്കിലും ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്തിവരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (12 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (38 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (45 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (52 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (56 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends