സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നീതിയുറപ്പാക്കാനാണ് കേസുകള്‍ റദ്ദാക്കിയതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. കേന്ദസര്‍ക്കാര്‍ നീക്കത്തിനുപിന്നാലെ സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പിന്‍വലിച്ചതായി സിജെപി സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സിജെപി വക്താവും സഹ കണ്‍വീനറുമായ സൗരവ് ദാസ് നിലപാട് അറിയിച്ചത്. 'കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുകൂല ഉറപ്പുകളും ഇന്ന് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവും പരിഗണിച്ച് പ്രതിഷേധ മാര്‍ച്ചിനുള്ള ആഹ്വാനം പിന്‍വലിക്കുകയാണ്' സൗരവ് ദാസ് കോടതിയെ അറിയിച്ചു.
ഇരുപക്ഷവും ഉചിതമായ സമീപനം സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്ന് സിജെപിയുടെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സിജെപി നടത്തിയ രാജ്യ വ്യാപക പ്രതിഷേധം ജൂലായ് 25ന് അവസാനിപ്പിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സെപ്റ്റംബര്‍ അഞ്ചിന് വീണ്ടും പ്രതിഷേധം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചത്.
ഇന്ത്യാ ഗേറ്റില്‍നിന്ന് ന്യൂഡല്‍ഹി പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ നടപ്പിലായില്ലെന്നായിരുന്നു സിജെപിയുടെ ആരോപണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉറപ്പ് പറഞ്ഞതോടെയാണ് പ്രതിഷേധ മാര്‍ച്ച് പിന്‍വലിക്കാന്‍ സംഘടന തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























