പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു

ബംഗ്ലദേശിലെ ചിറ്റഗോങ്ങിലെ ഹഠസാരി ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ പരിശീലന വെടിവയ്പ്പിനിടെ ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ രണ്ട് ബംഗ്ലദേശ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിശീലനത്തിനിടെ സൈനികര്‍ ടാങ്കറില്‍നിന്നു വെടിയുതിര്‍ക്കുമ്പോഴായിരുന്നു അപകടം.
ടാങ്കിനുള്ളിലുണ്ടായിരുന്ന സൈനികരാണ് മരിച്ചത്. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്കു മാറ്റി. പൊട്ടിത്തെറിച്ച ടാങ്കര്‍ ചൈനീസ് നിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























