Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ

10 SEPTEMBER 2026 04:06 PM IST
മലയാളി വാര്‍ത്ത

നഴ്‌സിംഗ് രംഗത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരങ്ങളിലൊന്നായ 'ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡി'ന്റെ അഞ്ചാം പതിപ്പ് സെപ്റ്റംബർ 12-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ, മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി റോജി എം. ജോൺ എന്നിവർക്കൊപ്പം മറ്റ് ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 2022-ൽ തുടക്കം കുറിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്, നഴ്‌സുമാരുടെ അസാധാരണമായ സംഭാവനകളെ ആദരിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായി മാറി കഴിഞ്ഞു. ഇത്തവണ 214 രാജ്യങ്ങളിൽ നിന്നായി 1,34,000-ത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചത് തന്നെ ഈ പുരസ്‌കാരത്തിന്റെ ആഗോള സ്വീകാര്യതയെയും നഴ്‌സിംഗ് മികവിനുള്ള അംഗീകാരത്തെയും വ്യക്തമാക്കുന്നു. ദുബായ്, ലണ്ടൻ, ബെംഗളൂരു എന്നിവിടങ്ങളിൽ നടന്ന മുൻ പതിപ്പുകളിൽ കെനിയ, യുകെ, ഫിലിപ്പീൻസ്, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച നഴ്‌സുമാരെ ആദരിച്ചിരുന്നു. 2026-ലെ അഞ്ചാം പതിപ്പിന് കൊച്ചി ആദ്യമായി വേദിയാകുന്നതോടെ ആഗോള നഴ്‌സിംഗ് സമൂഹം കേരളത്തിലേക്ക് എത്തുകയാണ്. അവസാന റൗണ്ടിലെത്തിയ 10 ഫൈനലിസ്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡും 2,50,000 യു.എസ് ഡോളറും (ഏകദേശം 2.5 കോടി രൂപ) സമ്മാനമായി ലഭിക്കും. നഴ്‌സിംഗ് മേഖലയിലെ ഏറ്റവും വലിയ ആഗോള പുരസ്‌കാരങ്ങളിലൊന്നാണിത്.

രോഗീ പരിചരണം, നഴ്സിംഗ് നേതൃത്വം, നഴ്സിംഗ് വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണവും നൂതനാശയങ്ങളും എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. "ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിനായി ലഭിച്ച ഓരോ അപേക്ഷയ്ക്കും പിന്നിൽ ധീരതയുടെയും കരുണയുടെയും മികവിന്റെയും കഥകളുണ്ട്. ഈ വർഷം ലഭിച്ച മികച്ച പങ്കാളിത്തം അർഹമായ അംഗീകാരം കൂടുതൽ മികവിലേക്ക് നയിക്കും എന്നത് വ്യക്തമാക്കുന്നു.

മറ്റുള്ളവരെ പരിചരിക്കുന്നതിനായി സ്വന്തം ജീവിതം മാറ്റിവെച്ച നഴ്‌സുമാരിലുള്ള നമ്മുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ കഥകളുടെ ആഴവും വൈവിധ്യവും. ഒരാൾക്ക് മാത്രമേ അവാർഡ് ലഭിക്കൂ എങ്കിലും, ഈ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെക്കപ്പെട്ട ഓരോ കഥയും നഴ്‌സിംഗ് പ്രൊഫഷന്റെ മഹത്വത്തെയും നന്മയെയും ശക്തിപ്പെടുത്തുന്നു. അത് തന്നെയാണ് യഥാർത്ഥ വിജയവും. സത്യത്തിൽ, ഈ പുരസ്‌കാരത്തിനായി അപേക്ഷിച്ച ഓരോ നഴ്‌സും അവർ സ്പർശിച്ച മനുഷ്യജീവിതങ്ങളിൽ ഇതിനകം തന്നെ വിജയികളാണ്." ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

"രോഗികളുടെ പരിചരണത്തിന് മാത്രമല്ല, സമൂഹത്തിന്റെ ക്ഷേമത്തിനും പ്രതിജ്ഞാബദ്ധരായ നഴ്സുമാരെ ലോകമെമ്പാടുനിന്നും കണ്ടെത്തുന്നതിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. യാതൊരു അംഗീകാരവും പ്രതീക്ഷിക്കാതെ എണ്ണമറ്റ മനുഷ്യജീവിതങ്ങളെ തൊട്ടറിഞ്ഞ് മെച്ചപ്പെട്ടൊരു ലോകത്തിനായി ഇവർ നിശബ്ദമായി പ്രവർത്തിക്കുന്നു. ഇവരുടെ കരുണയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷിയും സമർപ്പണബോധവും നഴ്‌സിംഗ് മേഖലയുടെ ഏറ്റവും മികച്ച മാതൃകയാണ്. മാത്രമല്ല, വരുംതലമുറയിലേക്ക് ഇവർ വലിയൊരു പ്രചോദനവുമാണ്. ഒരു ആഗോള ആരോഗ്യസംരക്ഷണ പ്രസ്ഥാനമെന്ന നിലയിൽ, ഇവരുടെ നേട്ടങ്ങളെ അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്നതിൽ ആസ്റ്ററിന് ഏറെ അഭിമാനമുണ്ട്." ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ജി.സി.സി എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയും, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അലീഷ മൂപ്പൻ പറഞ്ഞു.

ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ (ജി.സി.സി) മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന, ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ജെ. വിൽസൺ എന്നിവരുൾപ്പെടെയുള്ള നേതൃനിര ചടങ്ങിൽ പങ്കെടുക്കും. യോഗ്യതാ പരിശോധന, സ്വതന്ത്ര പാനലിന്റെ വിശദമായ വിലയിരുത്തൽ, ആഗോള ആരോഗ്യമേഖലയിലെ പ്രമുഖരടങ്ങിയ ഗ്രാന്റ് ജൂറിയുടെ അന്തിമ വിലയിരുത്തൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഏണസ്റ്റ് ആൻഡ് യംഗ് എൽ.എൽ.പി ഇൻഡിപെൻഡന്റ് പ്രോസസ് അഡ്വൈസറായി പ്രവർത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും...  (4 minutes ago)

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ.... ടിക്കറ്റ് നിരക്കുകൾ കുറയും  (20 minutes ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (22 minutes ago)

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി.... . ഒരുമണിക്കൂറിന് 11,800 രൂപ, ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും  (1 hour ago)

പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തിൽ രണ്ടരവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

മുൻ കേരള രഞ്ജി താരം വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം...  (1 hour ago)

ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ  (2 hours ago)

ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.... മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല  (3 hours ago)

അർണാബിന് പിന്നാലെ മുറസു.... ആന്ധ്രാ പ്രദേശിൽ അർണാബ് ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങൾ മാത്രമാകവേ ആഞ്ഞടിക്കാൻ മുറസു .... തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും, കനത്ത മഴയ്ക്ക് സാധ്യത, ചെന്നൈ  (3 hours ago)

അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു  (12 hours ago)

ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (12 hours ago)

ചങ്ങനാശേരിയിലെ 3 പേരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

Malayali Vartha Recommends