ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ് മുഖ്യ സൂത്രധാരന്‍ പിടിയില്‍

ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഫറൂഖ് ഭാനയെ ഗുജറാത്ത് ഭീഎകരവാദ വിരുദ്ധ സേന പിടികൂടി. ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ സൂത്രധാരനയിരുന്ന ഭാനയെ സെന്‍ട്രല്‍ ഗുജറാത്തിലെ കലോല്‍ നകയില്‍ നിന്നാണ് പിടിച്ചത്. സംഭവം നടന്ന 2002 ഫെബ്രുവരി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
2002 ഫെബ്രുവരി 27 നാണ് രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ട്രെയിന്‍ തീവെപ്പ് നടന്നത്.തീവെപ്പില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം ആളുകളാണ് മരിച്ചത്. മരിച്ചവരിലേറെയും അയോധ്യയില്‍ നിന്ന് ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്ന കര്‍സേവകര്‍ ആയിരുന്നു. ഇതിനീതുടന്നുണ്ടായ ഗുജറാത്ത് വര്‍ഗ്ഗീയ കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിക്കാനിടയായി.
മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ഫറൂഖ് സംഭവ ദിവസം ഇരുപതോളം ആളുകളുമായി ഗോധ്രയിലെ ഗസ്റ്റ് ഹൗസില്‍ യോഗം ചേരുകയും പദ്ധതി ആസൂത്രണം ചെയ്യുകയുമയിരുന്നെന്ന് പോലീസ് കുറ്റപത്രത്തില്‍ വിവരിക്കുന്നു.സബര്‍മതി എക്‌സ്പ്രസ് ഗോധ്ര സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കവെ സംഘം നിരവധി കോച്ചുകള്‍ക്ക് തീവെക്കുകയായിരുന്നു.
ട്രെയിനു തീവെച്ച കേസില്‍ പ്രത്യേക കോടതി 2011ല്‍ 31 പേര്‍ കുറ്റ വാളികള്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ കൂടാതെ ആറു പേരെ പിടികിട്ടപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























