ബാംഗ്ലൂരില്‍ മലയാളി യുവതി എ.ടി.എമ്മില്‍ ആക്രമിക്കപ്പെട്ടു, ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം വെട്ടിപ്പരിക്കേല്പ്പിച്ചു

ബാംഗ്ലൂര്‍ പട്ടണത്തില്‍ പണം പിന്‍വലിക്കുന്നതിനിടെ എ.ടി.എമ്മിനുളളില്‍ കടന്ന അജ്ഞാതന്‍ മലയാളി യുവതിയെ ആക്രമിച്ചു. ബാങ്ക് മാനേജരായ ജ്യോതി ഉദയ്(37) ആണ് ആക്രമിക്കപ്പെട്ടത്. ഉള്‍സൂര്‍ പോലീസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്‌ച രാവിലെ ഏഴ്‌മണിയോടെയാണ് സംഭവം നടന്നത്.
എ.ടി.എമ്മിനുളളില്‍ കടന്ന അക്രമി ഷട്ടര്‍ ഇട്ടശേഷം കത്തിയും തോക്കും കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയില്‍ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഇയാള്‍ ഷട്ടര്‍ താഴ്‌ത്തി രക്ഷപെട്ടു.
എ.ടി.എമ്മിന്റെ മുന്നില്‍ രക്തം കെട്ടിക്കിടക്കുന്നതു കണ്ട് സംശയം തോന്നിയ വഴിയാത്രക്കാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍കുളിച്ച യുവതിയെ കണ്ടെത്തിയത്. വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അക്രമിയെ ഇതുവരെ കണ്ടെത്താനായില്ല. എന്നാല്‍ എ.ടി.എമ്മിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























