സോളാര്‍കാറ്റ് മോദിയേയും പിടിച്ചു: ഗുജറാത്ത് സ്വദേശിയായ ഒരു പെണ്‍കുട്ടിയെ മോദി സര്‍ക്കാര്‍ സഹായിച്ചതായി ആരോപണം

സോളാര്‍ കാറ്റ് കേരളം കടന്ന് ഗുജറാത്തിലുമെത്തി. ഗുജറാത്ത് മുഖ്യമന്ത്രിയെ തന്നെയാണ് കാറ്റ് കടന്നു പിടിച്ചത്. വെറും മുഖ്യമന്ത്രിയാണെങ്കില്‍ സഹിക്കാം. ഇത് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയാണ് ‘കാറ്റ് പിടിച്ചത് ‘.
2009- ല്‍ ഗുജറാത്ത് സ്വദേശിയായ ഒരു പെണ്‍കുട്ടിയെ മോദി സര്‍ക്കാര്‍ സഹായിച്ചെന്നാണ് ആരോപണം. മുപ്പതുവയസ്സുള്ള പെണ്‍കുട്ടിക്കും കുടുംബത്തിനും മോദിയുമായി അടുപ്പമുണ്ടായിരുന്നു. ഭൂജില്‍ സ്വര്‍ണക്കട നടത്തുകയാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രാണ്‍ലാല്‍സോണി. സ്വര്‍ണക്കട ഉല്‍ഘാടനം ചെയ്‌തത് മോദിയാണ്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗര്‍ ഗ്രിഡ് എന്ന തട്ടിപ്പ് കമ്പനിക്കാണ് മോദി സര്‍ക്കാര്‍ ഗുജറാത്തിലെ സോളാര്‍ കരാര്‍ അടങ്കല്‍ നല്‍കിയത്. ഒരു കമ്പനിക്ക് തന്നെ വന്‍തോതില്‍ കരാര്‍ നല്‍കിയതിനെ 2012- ല്‍ സി.എ.ജി വിമര്‍ശിച്ചിരുന്നു.
പെണ്‍കുട്ടിക്ക് മോദിയുമായി ബന്ധമുണ്ടെന്ന് ഇതിനിടയില്‍ ആരോപണം ഉയര്‍ന്നു. ഗുജറാത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ആരോപണം ക്ലച്ച് പിടിച്ചില്ല. മോദി പരമാവധി ശക്തിയോടെ പ്രയാണം തുടരുകയും ചെയ്‌തു. ഇതിനിടയില്‍ പെണ്‍കുട്ടി ഒരാളെ വിവാഹം കഴിച്ചു. അതോടെ മോദിയുടെ ലിസ്റ്റില്‍ നിന്നും പെണ്‍കുട്ടി പുറത്തായി.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്‌ഷാ പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടിയെന്ന് പൊതുവെ പറയുന്നുണ്ടെങ്കിലും അതിന് അമിത് ഷാ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഏതായാലും തനിക്ക് ബന്ധമില്ലാത്ത ഒരാളെ നിരീക്ഷിക്കേണ്ട കാര്യം അമിത് ഷാക്ക് ഇല്ല.
ഇതിനിടയില്‍ ‘നിരീക്ഷണം’ ഗുജറാത്ത് വനിതാ കമ്മീഷനില്‍ പരാതിയുടെ രൂപത്തിലെത്തി. ഉടന്‍ പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത് വന്ന് തന്റെയും കുടുംബത്തിന്റെയും ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പെണ്‍കുട്ടിയെ നിരീക്ഷിച്ചതെന്ന് രേഖാമൂലം എഴുതി നല്‍കി. ഇത് മോദിയുടെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്നാണ് പുതിയ ആരോപണം.
പ്രധാനമന്ത്രിയാവാന്‍ പോകുന്ന തനിക്കെതിരെ ഇനിയും ഇത്തരത്തില്‍ ആരോപണം വരുമെന്ന് പറഞ്ഞാണ് മോദി, വിവാദത്തെ നേരിട്ടത്.
https://www.facebook.com/Malayalivartha