അദ്വാനി നരേന്ദ്ര മോഡിക്ക് വിലങ്ങുതടിയാകുമോ? സിറ്റിംഗ് സീറ്റില്‍ നിന്നും വീണ്ടും മത്സരിക്കുമെന്ന് എല്‍ കെ അദ്വാനി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് വീണ്ടും എല്‍ കെ അദ്വാനിയുടെ ഭീഷണി. സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് താന്‍ വിരമിക്കാനില്ലെന്നും തന്റെ സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നു തന്നെ അടുത്ത തവണയും മത്സരിക്കുമെന്നാണ് അദ്വാനിയുടെ പ്രഖ്യാപനം. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചരണം നടത്തുന്ന ബിജെപിക്ക് അദ്വാനിയുടെ പ്രഖ്യാപനം തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, അദ്വാനി മത്സരിക്കുന്നതാണ് നല്ലതെന്നും ഭരണത്തിന് അടുത്തെത്തുകയാണെങ്കില്‍ മുന്നണി വികസിപ്പിക്കുന്നതിന് അദ്വാനിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരും ബി.ജെ.പിയിലുണ്ട്.
മോഡി പ്രചരണ സമിതി അധ്യക്ഷനാക്കിയ ഗോവ കോണ്‍ക്ലേവ് ബഹിഷ്‌കരിച്ച അദ്വാനി പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി, ദേശീയ എക്‌സിക്യൂട്ടീവ് തുടങ്ങിയ പദവികള്‍ രാജി വയ്‌ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അദ്വാനി രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു കൊണ്ടും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച് കത്തയച്ചു കൊണ്ടുമാണ് അദ്വാനി പ്രതികരിച്ചത്. അതേസമയം, ബി.ജെ.പിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പ്രകീര്‍ത്തിക്കാനും അദ്വാനി തയാറായി.
എന്നാല്‍ പിന്നീട് അദ്വാനിയും മോഡിയും വേദി പങ്കിടുകയും ഇരുവര്‍ക്കുമിടയിലുള്ള പരസ്യമായ ഇഷ്‌ടക്കുറവ് പരിഹരിക്കപ്പെടുകയും ചെയ്‌തു എന്നായിരുന്നു കരുതിയിരുന്നത്. അതിനിടെയാണ് ഗാന്ധിനഗറില്‍ തന്നെ മത്സരിക്കുമെന്ന അദ്വാനിയുടെ പ്രഖ്യാപനം. ഇത്തവണ അദ്വാനിയില്‍ നിന്ന് ഗാന്ധിനഗര്‍ തിരിച്ചെടുക്കാന്‍ മോഡി ആലോചിക്കുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്നോട് മത്സരിക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും ബഹുമാനിക്കപ്പെടുന്നുണ്ടെന്നും സജീവ രാഷട്രീയത്തില്‍ നിന്ന് വിരമിക്കാനില്ലെന്നും അദ്വാനി ദി ഇകണോമിക് ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി.
അദ്വാനി വീണ്ടും മത്സരിക്കുകയും വിജയിക്കുകയും ചെയ്‌താല്‍ മോഡിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിത്വം വീണ്ടും പ്രശ്‌നത്തിലായേക്കും. പ്രധാനമന്ത്രി പദത്തിന് അദ്വാനി അവകാശവാദം ഉന്നയിച്ചാല്‍ ബി.ജെ.പിയില്‍ അത് പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha