ലൗ ജിഹാദല്ല ലൗ മോഹനം... എല്ലാം സയനൈഡ് മോഹനന്റെ ലൈംഗിക പരാക്രമങ്ങള്‍ , ഒഴിവായത് ദക്ഷിണ കര്‍ണാടകയിലെ വര്‍ഗീയ കലാപം

നിരവധി പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച് കൊന്നുകളഞ്ഞ സയനൈയ്ഡ് മോഹനന് കൊലക്കയര്‍ വീഴുമ്പോള്‍ ഒഴിവാകുന്നത് ഒരു വര്‍ഗീയ കലാപമാണ്. ദക്ഷിണകര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെണ്‍കുട്ടികളെ കാണാതാവുന്നത് പതിവായപ്പോള്‍ അതിന് പിന്നില്‍ ലൗ ജിഹാദാണെന്നു പറഞ്ഞ് സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇസ്‌ലാമിക ഭീകരവാദികള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്നുവെന്നായിരുന്നു സംഘ്പരിവാറിന്റെ ആരോപണങ്ങള്‍. അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നു അവര്‍ മുറവിളി കൂട്ടുന്നതിനിടയിലായിരുന്നു അധ്യാപകന്‍ കൂടിയായ മോഹനന്‍ പിടിയിലാവുന്നത്.
സമാനതകളില്ലാത്ത കൊടും ക്രൂരതയായിരുന്നു സയനൈയ്ഡ് മോഹനന്‍ നടത്തിവന്നത്. വിചാരണ നടക്കുന്ന പതിനേഴ് കേസുള്‍പ്പെടെ 20 കേസില്‍ പ്രതിയായ മോഹനന്‍ യുവതികളെ ലൈംഗീകമായി ചൂഷണം ചെയ്ത് സയനേഡ് ഗുളിക നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയാണ് പതിവ്. ഒരിക്കലും നിയമത്തിന്റെ പിടിയില്‍പെടില്ലെന്ന് കരുതിയ മോഹനന്‍ ബണ്ട്വാളിലെ അനിതാ എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം കവര്‍ന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ചോദ്യം ചെയ്തപ്പോഴാണ് 20 കൊലപാതകങ്ങള്‍ ഇയാള്‍ സമ്മതിച്ചത്.
ബണ്ട്വാല്‍ ബാരിമാര്‍ വില്ലേജിലെ അനിത, വാമപദവിലെ ലീലാവതി, സുള്ള്യ പെര്‍വാജെയിലെ സുന്ദന്ദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് മംഗലാപുരം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (ഫോര്‍ത്ത്) ബി .കെ നായിക്ക് തൂക്കുകയര്‍ വിധിച്ചത്. മറ്റ് പതിനേഴ് കേസുകളില്‍ വിചാരണ നടക്കുകയാണ്.
പ്രേമവും വിവാഹവാഗ്ദാനവും നല്‍കി പാവപ്പെട്ട യുവതികളെ വശീകരിച്ച് ശേഷം പീഡിപ്പിക്കുകയും പിന്നീട് സയ്‌നൈഡ് നല്‍കി കൊല്ലുകയും, അതിന്റെ പാപപരിഹാരമെന്നോണം ക്ഷേത്രങ്ങളില്‍ ശനിപൂജയും. ഇതായിരുന്ന മോഹനന്റെ രീതി. അധ്യാപകനായ മോഹനന്‍ യുവതികളെ കൂട്ടികൊണ്ടു പോയി ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുത്ത ശേഷം ലൈംഗികമായി പീഡിപ്പിക്കും. പിന്നീട് വിവാഹത്തിന് മുമ്പ് ഗര്‍ഭംധരിക്കുന്നത് അപകടമാണെന്ന ധരിപ്പിച്ച് ഗര്‍ഭനിരോധനഗുളികയെന്ന പേരില്‍ സയനൈഡ് നല്‍കും. തലകറക്കമോ ഛര്‍ദ്ദിയോ വരാനിടയുണ്ടെന്ന് ധരിപ്പിച്ച് റൂമിനകത്തോ പുറത്തോയുള്ള കുളിമുറിയിലേക്ക് പറഞ്ഞയക്കും. ഇതിനിടെ യുവതിയുടെ ആഭരണങ്ങള്‍ മുഴുവന്‍ മോഹന്‍കുമാര്‍ തന്ത്ര പൂര്‍വ്വം കൈക്കലാക്കിയിരിക്കും. കുളിമുറിയിലേക്ക് യുവതി പോയ സമയം നോക്കി സംശയത്തിനിട നല്‍കാതെ മുങ്ങുകയും ചെയ്യും. കൊടുക്രമിനലുകള്‍ക്ക് മാത്രം സാധിക്കുന്ന രീതിയിലായിരുന്നു ഇയാള്‍ കൊല നടത്തിയിരുന്നത്. അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 1987 ല്‍ ധര്‍മ്മസ്ഥലയില്‍ താമസിക്കുന്ന മലയാളി യുവതിയെയാണ് ആദ്യം വിവാഹം കഴിച്ചത്.
അധികം വൈകാതെ ആ ബന്ധം തകര്‍ന്നു.വിവാഹ ദാമ്പത്യം തകര്‍ന്നതിനുശേഷം ഉപ്പളയിലെയും ദേര്‍ളക്കട്ടയിലെയും രണ്ട് യുവതികളെ മോഹനന്‍ വിവാഹം കഴിച്ചു. രണ്ട് വിവാഹങ്ങള്‍ കഴിച്ചതോടെയാണ് ഇയാള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും തുടങ്ങിയത്. അതിനിടെ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി അവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ ഊരിവാങ്ങിയ ശേഷം നേത്രാവതി പുഴയില്‍ തള്ളിയിട്ടു കെമാലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തി. ഈ സംഭവത്തില്‍ മോഹനനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിക്കുകയും കേസില്‍ ഒന്നര വര്‍ഷം ജയില്‍ ശിക്ഷയും കിട്ടി. ഇതോടെ അധ്യാപക ജോലി നഷ്ടപ്പെട്ടു.
പിന്നീട് പീഡനവും കൊലയും അയാള്‍ക്ക് ഒരു ഹോബിയായി മാറുകയായിരുന്നു. മോഹനന്റെ ക്രൂരതകള്‍ പുറം ലോകം അറിഞ്ഞിരുന്നില്ലെങ്കില്‍ കാണാതായ യുവതികളെ പേരില്‍ ദക്ഷിണകര്‍ണാടകയില്‍ വര്‍ഗ്ഗീയ കലാപം പോലും നടക്കുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha