ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്‌ട്രപതിയുടെ അനുമതി, ഭാരതം കാത്തിരിക്കുന്ന ആം ആദ്‌മി സര്‍ക്കാരിനെ ഭരിപ്പിക്കാനായി കോണ്‍ഗ്രസും

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്‌ട്രപതിയുടെ അനുമതി നല്‍കി. വ്യാഴാഴ്ച രാംലീല മൈതാനിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി കഴിഞ്ഞ ദിവസം ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു. 28 എം.എല്‍.എമാരുള്ള ആംആദ്മി 8 കോണ്‍ഗ്രസ് എം.എല്‍.എുമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ രാഷ്ട്രപതിഭവന് കൈമാറിയിരുന്നു. കെജ്‌രിവാള്‍ മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ചും ഇന്നും നാളെയുമായി ആം ആദ്മി നേതൃത്വം ഏകദേശ ധാണയിലെത്തും. ഭരണപരിചയമുള്ള എം.എല്‍.എമാര്‍ ഇല്ലാത്തതാണ് പാര്‍ട്ടിയ്ക്ക് ചെറിയ രീതിയിലെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. എം.എല്‍.എമാര്‍ക്ക് നല്‍കി വരുന്ന പരിശീലനം ഇന്നത്തോടെ അവസാനിക്കും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ആം ആദ്മി രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് തീരുമാനം. അരവിന്ദ് കെജ്രിവാളായിരിക്കും മുഖ്യമന്ത്രി. മനീഷ് സിസോദിയാ, വിനോദ് കുമാര്‍, രാഖി ബിര്‍ള എന്നിവര്‍ മന്ത്രിമാരാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha