ഡല്‍ഹിയെ മിനുക്കാന്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ 26കാരി രാഖി ബിര്‍ളയും

ശനിയാഴ്‌ച ആംആദ്‌മി പാര്‍ട്ടി അധികാരമേല്‍ക്കുമ്പേള്‍ ഒരു 26 കാരി മന്ത്രിയാകും. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ് കുമാര്‍ ചൗഹാനെ തോല്‍പ്പിച്ച രാഖി ബിര്‍ളയാണ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത്.
മുന്‍ ടെലിവിഷന്‍ ജേര്‍ണലിസ്‌റ്റ് കൂടിയായ രാഖി ഏതെങ്കിലും വകുപ്പ് ഏറ്റെടുത്താല്‍ ഡല്‍ഹിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി രാഖി മാറും. ആംആദ്‌മിയുടെ 28 സ്‌ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്ന രാഖിയുടെ വിജയം കോണ്‍ഗ്രസിലെ എതിരാളിയേക്കാള്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു. രാഷ്‌ട്രീയപാര്‍ട്ടികളോട് താല്‍പ്പര്യമില്ല. ഇതൊരു വിപ്‌ളവമാണ്. അഴിമതിക്കെതിരേ ഒരു സമ്പ്രദായം ഉണ്ടാകുമ്പോള്‍ അതിന്റെ ഭാഗമായി മാറണമെന്ന് താല്‍പ്പര്യമാണ് തന്നെ ആംആദ്‌മിയില്‍ എത്തിച്ചതെന്ന് രാഖി പറയുന്നു.
ടെലിവിഷന്‍ ജേര്‍ണലിസ്‌റ്റായി ജോലി നോക്കുന്നതിനിടയില്‍ അന്നാ ഹസാരേയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം റിപ്പോര്‍ട്ട് ചെയ്യാനെത്തി. പല തവണ ഹസാരേയുടെ പ്രസംഗം കേട്ടതോടെ അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകള്‍ സ്വാധീനിച്ചു. ജനലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ ആരെങ്കിലും പാര്‍ട്ടി രൂപീകരിച്ചാല്‍ ചേരണമെന്ന് തീരുമാനിച്ചിരുന്നതായും രാഖി പറയുന്നു. പാര്‍ട്ടിക്ക് വേണ്ടി ഫണ്ട് സ്വന്തം മണ്ഡലത്തില്‍ നിന്നായിരുന്നു ശേഖരിച്ചത്. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അക്കാര്യത്തില്‍ നാണിക്കേണ്ടതില്ലെന്നാണ് രാഖിയുടെ നിലപാട്. പിതാവ് ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയില്‍ ചെറുപ്പം മുതല്‍ ജനങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പിതാവിനെ തേടിവരുന്നത് കണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നെന്നും രാഖി വ്യക്‌തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha