പുതു ഡല്‍ഹിയില്‍ പുതുവസന്തം, അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭ അധികാരമേറ്റു, പ്രതീക്ഷയോടെ ജനങ്ങള്‍

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്‌മി പാര്‍ട്ടീ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്‌തു. ദൈവ നാമത്തിലായിരുന്നു കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വന്‍ ഹര്‍ഷാരവത്തോടെയാണ് കെജ് രിവാളിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരേറ്റത്. മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോംനാഥ് ഭാരതി, രാഖി ബിര്‍ള, സത്യേന്ദ്ര ജെയിന്‍, ഗിരീഷ് സോണി എന്നീ ആറു പേരും കെജ്‌രിവാളിനൊപ്പം മന്ത്രിമാരായി അധികാരമേറ്റു. എല്ലാവരുടേയും സത്യപ്രതിജ്ഞ ദൈവനാമത്തിലായിരുന്നു.
ആയിരക്കണക്കിന് ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും ഡല്‍ഹിയിലെ സാധാരണക്കാരും പങ്കെടുത്ത ചടങ്ങാണ് രാംലീല മൈതാനത്ത് നടന്നത്. സുരക്ഷ വേണ്ടെന്ന് കെജരിവാള്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് കനത്ത സുരക്ഷതന്നെ ഒരുക്കി. പരിശോധനകള്‍ക്ക് ശേഷമാണ് പൊതുജനങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സത്യപ്രതിജ്ഞ നടക്കുന്ന മൈതാനത്തേക്ക് പ്രവേശിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ ഘാസിയാബാദില്‍ നിന്ന് കാലത്ത് മെട്രോയില്‍ പോലീസ് അകമ്പടിയൊന്നും കൂടാതെയാണ് കെജ്‌രിവാളും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയായ രാംലീല മൈതാനത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha