ഒരു നിരീശ്വരവാദിയുടെ ദൈവനാമത്തിലെ സത്യപ്രതിജ്ഞ

അരവിന്ദ് കെജ്‌രിവാളും സാധാരണ രാഷ്ട്രീയക്കാരുടെ തന്ത്രം പയറ്റുകയാണോ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഇന്നുനടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയവരില്‍ ചിലരുടേയെങ്കിലും മനസില്‍ ഈ സംശയം ജനിച്ചിട്ടുണ്ടാകും. കാരണം അത്തരത്തിലുള്ള ഒരു മാറ്റമാണ് സത്യപ്രതിജ്ഞാ വേളയില്‍ കെജ്‌രിവാളില്‍ പ്രകടമായത്.
വര്‍ഷങ്ങള്‍ക്കു മുമ്പേ നിരീശ്വരവാദിയായി സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് കെജ്‌രിവാള്‍. അദ്ദേഹം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തതാകട്ടെ ദൈവനാമത്തിലും. കൂടാതെ തന്റെ പ്രസംഗത്തിനിടയില്‍ പലതവണകളിലായി അദ്ദേഹം ദൈവത്തോട് നന്ദിയും പറഞ്ഞു. ഹിന്ദു,ഇസ്ലാം,ക്രിസ്‌ററ്യന്‍,സിക്ക് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് കെജ്‌രിവാള്‍ തന്റെ നന്ദി പ്രകടനം കാഴ്‌ചവെച്ചത്.
‘ഈ വിജയം അക്ഷരാര്‍ഥത്തില്‍ അത്ഭുതമാണ്. രണ്ട് വര്‍ഷം മുമ്പ് വരെ ഇത്തരം വിജയത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും നമുക്ക് ആവുമായിരുന്നില്ല. അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടികളെ അട്ടിമറിച്ച് യഥാര്‍ഥ ജനാധിപത്യം നടപ്പിലാക്കാന്‍ കഴിയുന്നത് അത്ഭുതം തന്നെ. ഈ വിജയത്തിന്റെ ഉത്തരവാദികള്‍ നമ്മളല്ല. ഈ അത്ഭുതം സാധ്യമാക്കിയതിന് ഭഗവാനോടും ഈശ്വരനോടും അള്ളാവിനോടുമെല്ലാം നമ്മള്‍ നന്ദിയുള്ളവരാണ് ‘ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
സ്വയം ഒരു നിരീശ്വരവാദിയായി പൊതുസമക്ഷം കാഴ്‌ചവെച്ച ഒരു മനുഷ്യന്റെ ഈ മാറ്റം അദ്ദേഹം മുന്നോട്ടു വെക്കുന്ന അഴിമതിരഹിത രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഉണ്ടാകുമോ എന്നാണ് ജനങ്ങളുടെ സംശയം. മുന്‍പ് പൊട്ടിമുളച്ചു വന്ന പല പാര്‍ട്ടികളുടേയും വഴിയേ ആകുമോ ആം ആദ്‌മി പാര്‍ട്ടിയും. കണ്ടറിയുക തന്നെ വേണം.
https://www.facebook.com/Malayalivartha