ആദ്യ വാഗ്‌ദാനം പാലിച്ച് ആം ആദ്‌മി; ഓരോ കുടുംബത്തിനും 700 ലിറ്റര്‍ സൗജന്യവെളളം ജനുവരി മുതല്‍ നല്‍കി തുടങ്ങും

ഡല്‍ഹിയില്‍ ഓരോ കുടുംബത്തിനും പ്രതിദിനം 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ആം ആദ്‌മി പാര്‍ട്ടി പാലിക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ജനുവരി ഒന്നുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചവര്‍ക്കാണ് സൗജന്യ വെള്ളം ലഭിക്കുക. എന്നാല്‍ നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്ന് പണം ഈടാക്കും.
അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് ആം ആദ്‌മി പാര്‍ട്ടി പറഞ്ഞ വാഗ്‌ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. കെജരിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശനിയാഴ്‌ച തന്നെ ജല ബോര്‍ഡില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. ജല ബോര്‍ഡ് സി.ഇ.ഒ ദേബശ്രീ മുഖര്‍ജി ഉള്‍പ്പെടെ ഒമ്പത് ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിരുന്നു.
ആദ്യഘട്ടത്തില്‍ ജനവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സമയപരിധി നിശ്ചയിച്ചാണ് വെള്ളം നല്‍കുക. വൈദ്യുതിനിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ആം ആദ്മി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു.
https://www.facebook.com/Malayalivartha