എല്ലാ സമ്പദ്‌സമൃദ്ധിയും നേരുന്നു... പുതുവത്സരത്തില്‍ ഒന്നും കേന്ദ്രം തന്നില്ലെന്ന് പറയരുത്, പാചക വാതകത്തിന് 230 രൂപ കൂട്ടി, സിലിണ്ടറിന് 1293.50

എല്ലാ സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും നേരുന്നു എന്നാണ് പുതുവര്‍ഷമാകുമ്പോള്‍ എല്ലാവരും ആത്മാര്‍ത്ഥമായി ആശംസിക്കുന്നത്. എന്നാല്‍ ഇപ്രാവശ്യത്തെ പുതുവത്സരത്തില്‍ ആ സമ്പദ്‌സമൃദ്ധി എന്താണെന്ന് ജനങ്ങള്‍ക്ക് കേന്ദ്രവും പെട്രോളിയം മന്ത്രാലയവും നേരിട്ട് കാട്ടിക്കൊടുത്തു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 230 രൂപയാണ് കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് ഇനി 1293.50 രൂപ കൊടുക്കേണ്ടി വരും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 385 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില 2185 ആകും.
അങ്ങനെ രാജ്യത്തെ ജനങ്ങളേയും കച്ചവടക്കാരേയും ഒരു പോലെ ദുരിതത്തിലാഴ്‌ത്തുന്നതായി മാറി ഈ പുതുവര്‍ഷം.
ആദ്യമായാണ് പാചകവാതക വില 200 രൂപയ്ക്ക് മുകളില്‍ വര്‍ധിപ്പിക്കുന്നത്. ഇന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ സസബ്‌സിഡി നല്‍കുകയുള്ളൂ എന്ന് എണ്ണമ്പനികള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം പേരും ഇനിയും ആധാറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരെ സംബന്ധിച്ച് പുതുവര്‍ഷത്തില്‍ കനത്ത തിരിച്ചടിയാണ് പാചകവാതക വിലവര്‍ധന.
അതേസമയം പാചകവാതകത്തിന് സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ സാധ്യതയുണ്ട്. നേരിട്ട് പണം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ആധാര്‍ ബാധകമാക്കുന്നതിനുള്ള സമയപരിധി ചൊവ്വാഴ്ച തീര്‍ന്നിരുന്നു. എന്നാല്‍, മൂന്നാം ഘട്ടത്തിലുള്ള ജില്ലകള്‍ക്ക് ഫിബ്രവരി ഒന്നുവരെ സമയം നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്തെ 44 ജില്ലകളില്‍ പാചകവാതകത്തിന് നേരിട്ട് പണം നല്‍കുന്ന പദ്ധതി തുടങ്ങിയത്. കേരളത്തിന്റെ എല്ലാ ജില്ലകളിലും രണ്ടാം ഘട്ടത്തോടെ പദ്ധതി തുടങ്ങിയിരുന്നു. മാര്‍ച്ച് 31-വരെ സമയപരിധി നീട്ടാനാണിട.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യമാണ് ഉയര്‍ന്നത്. ഇത് പരിശോധിക്കാമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ഇടയിലേക്കാണ് പാചക വാതകത്തിന്റെ വിലകൂടി വരുന്നത്. ഹോട്ടലുകളില്‍ ഇനിമുതല്‍ ഭക്ഷണത്തിന് ഇരട്ടിവിലയും നല്‍കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha