വിലക്കയറ്റം കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരമെങ്കില്‍ ആ വികാരം കൂട്ടാന്‍ പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും കൂട്ടി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വിലക്കയറ്റമെന്നു പ്രധാനമന്ത്രി പറഞ്ഞ ദിവസം തന്നെ പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിലക്കയറ്റമെന്ന് പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും പാഠം ഉള്‍ക്കൊള്ളും. വിലക്കയറ്റം കോണ്‍ഗ്രസിന് എതിരെയുള്ള ജനവികാരത്തിന് കാരണമായി.
കഴിഞ്ഞ മാസം പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് 41 പൈസയും ഡീസലിന് 10 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി ഇന്ധനവില നിര്‍ണ്ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതിനുശേഷം എണ്ണവിലയിലെ ആഗോളമാറ്റത്തിന് ആനുപാതികമായി വില വര്‍ദ്ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ മെയ് മാസത്തിന് ശേഷം എട്ട് തവണ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. 12.53 പൈസയാണ് ഇക്കാലയളവില്‍ പെട്രോളിന് വിലവര്‍ധിപ്പിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 13ന് ഒരു രൂപ 63 പൈസ വര്‍ധിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ സെപ്തംബറില്‍ 3.05 രൂപ കുറച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗ്യാസ് വില കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഇന്ധനവിലയും വര്‍ദ്ധിപ്പിച്ചത്. പാചകവാതകത്തിന് സിലിണ്ടറിന് 230 രൂപയാണ് കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha