ഇന്ത്യ കുതിക്കുന്നു... ജിഎസ്എല്‍വി ഡി5 വിജയകരമായി വിക്ഷേപിച്ചു, ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 14 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 4.18-ഓടെയാണ് ജി.എസ്.എല്‍.വി ഡി-ഫൈവിന്റെ സഹായത്തോടെ ഉപഗ്രഹം വിക്ഷേപിച്ചത്. ഇതോടെ ക്രയോജനിക് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചു. വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ജിസാറ്റ് 14 വഴിയൊരുക്കും. ക്രയോജെനിക് സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത അമേരിക്ക, റഷ്യ തുടങ്ങിയ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയും തലയുയര്‍ത്തി നില്‍ക്കും. ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയ ജിഎസ്എല്‍വി ഡി5 റോക്കറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ജിസാറ്റ് 14 ഉപഗ്രഹത്തിന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 29 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വൈകിട്ട് 4.18ന് ജിഎസ്എല്‍വി ഡി5 കുതിച്ചുയര്‍ന്നത് പുതുചരിത്രം തീര്‍ത്തുകൊണ്ടായിരുന്നു. ഖര, ദ്രാവക ഘട്ടങ്ങള്‍ കടന്ന് കത്തി ജ്വലിച്ച് ജിഎസ്എല്‍വിയുടെ ഭാഗങ്ങള്‍ കൃത്യമായി കടലില്‍ പതിച്ചു. 16 മിനിട്ടില്‍ ക്രയോജെനിക് ഘട്ടം കൂടി കത്തിയെരിഞ്ഞതോടെ ഭൂമിക്ക് 213.5 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ജിസാറ്റ് 14 പൂര്‍ണമായും സ്വതന്ത്രമായി. പിന്നീട് ഉപഗ്രഹത്തെ നിയന്ത്രിച്ചത് കര്‍ണാടകയിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒ കേന്ദ്രമായിരുന്നു ഉപഗ്രഹത്തിലെ ലിക്യുഡ് അപോജി മോട്ടോര്‍ ജ്വലിപ്പിച്ച് ഭ്രമണപഥം ഉയര്‍ത്തി. രേഖാംശരേഖയില്‍ 74 ഡിഗ്രി കിഴക്ക് ഇന്ത്യ മുമ്പ് വിക്ഷേപിച്ച ഇന്‍സാറ്റ് 3സി, ഇന്‍സാറ്റ് 4സിആര്‍, കല്‍പ്പന 1 എന്നീ ഉപഗ്രഹള്‍ക്കിടയിലാണ് ജിസാറ്റ് 14ന്റെ സ്ഥാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha