പകരം വീട്ടാന്‍ സമയമായി... ലോക് സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മദ്ധ്യത്തോടെ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മദ്ധ്യത്തോടെ നടന്നേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കി. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ മദ്ധ്യത്തില്‍ തുടങ്ങി മെയ് മാസം ആദ്യവാരം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ് , സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ച് നടക്കും. രാജ്യത്തെ 80 കോടിയിലധികമുള്ള സമ്മതിദായകര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.
ഈ ലോകസഭയുടെ കാലവധി ജൂണ്‍ ഒന്നിന് അവസാനിക്കുന്നതിനാല്‍ പുതിയ സഭ മെയ് 31 ന് രൂപീകരിക്കണം. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച നടപടികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും.
രാജ്യത്തോട്ടാകെ എട്ട് ലക്ഷം പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 1.1 കോടി ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇവരില്‍ പകുതിയും സുരക്ഷാചുമതല വഹിക്കുന്ന പോലീസ്- അര്‍ധ സൈനിക വിഭാഗങ്ങളാണ്. തെരഞ്ഞെടുപ്പിനായി 12 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ കേന്ദ്രങ്ങളിലായി സജ്ജീകരിക്കും. ഇതോടൊപ്പം രണ്ടര ലക്ഷത്തോളം പുതിയ യന്ത്രങ്ങള്‍ കൂടി ലഭ്യമാക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആറ് മാസത്തേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ സഭ അവസാനമായി ഒരു തവണകൂടി ചേരും. അഴിമതി വിരുദ്ധ ബില്ലുകള്‍ പാസാക്കാനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ത്തേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha