ചാറ്റിംഗുകാര്‍ സൂക്ഷിക്കുക... മനസുകൊടുക്കാം; ശരീരം വേണ്ടെന്ന് കോടതി

വിവാഹ വാഗ്‌ദാനമുണ്ടെന്ന് കരുതി പുരുഷനു മുമ്പില്‍ ശരീരം സമര്‍പ്പിച്ചാല്‍ ഭാവിയിലുണ്ടാകുന്ന എല്ലാ വരുംവരായ്‌കകളും സ്വയം അനുഭവിക്കണമെന്ന് കോടതി. വിവാഹ വാഗ്‌ദാനം നല്‍കി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം ഉപേക്ഷിക്കപ്പെട്ട യുവതി നല്‍കിയ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. കുറ്റകൃത്യത്തിന്റെ പേരില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെയാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെടുന്നത്. ഇന്റര്‍നെറ്റ് ചാറ്റിങ് നടത്തുന്ന സകലമാന വനിതകള്‍ക്കും യുവതിയുടെ ജീവിതം ഒരു പാഠമായി മാറിയിരിക്കുകയാണ്.
വിദ്യാഭ്യാസവും വിവരവുമുള്ളവരാണ് ഇന്റര്‍നെറ്റ് ചാറ്റിങ് പോലുളള രസകേളികളില്‍ ഏര്‍പ്പെടാറുളളതെന്ന് ഡല്‍ഹി കോടതി പറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കുന്ന പുരുഷന്റെ തനി നിറം മനസ്സിലാക്കാനുള്ള വിവരമുണ്ടെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്‌ദാനം നല്‍കുന്നയാളെ പ്രണയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രണയത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ് അപകടകരം.
വിവാഹത്തിനുമുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സദാചാരവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഇത് മതങ്ങള്‍ അംഗീകരിച്ച കാര്യമല്ല. എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങള്‍ക്ക് വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്‌ദാനം നല്‍കുന്ന പുരുഷന്‍ അത് വായിക്കുമെന്ന് എന്താണുറപ്പെന്ന് കോടതി ചോദിച്ചു. പുരുഷന് മുമ്പില്‍ മനസ് സമര്‍പ്പിക്കാം. ശരീരം സമര്‍പ്പിക്കരുത്. സമര്‍പ്പിക്കപ്പെട്ട ശരീരം മലിനമാക്കപ്പെട്ടതായി സ്വയം തോന്നിയാല്‍ അത് അവരവരുടെ തലയിലെഴുത്താണെന്ന് വിശ്വസിക്കണമെന്നും കോടതി പറഞ്ഞു.
മുതിര്‍ന്ന രണ്ടുപേര്‍ തമ്മില്‍ നടത്തുന്ന ലൈംഗിക ബന്ധത്തെ എല്ലായ്‌പ്പോഴും ബലാല്‍സംഗമായി കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്‌ദാനത്തിന്റെ പേരിലുള്ള സമര്‍പ്പണം സര്‍വനാശത്തിലേക്കാണെന്നും കോടതി പറഞ്ഞു.
ഇന്റര്‍നെറ്റ് ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്‌ദാനം സ്വാഭാവികമാണ്. ലൈംഗിക താല്‌പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം വാഗ്‌ദാനങ്ങള്‍ പുരുഷന്മാര്‍ നടത്താറുള്ളത്. ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന വയസന്‍മാരെ പ്രണയിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും നിരവധിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha