പാര്‍ട്ടി സീറ്റ് നല്കാന് പണം വാങ്ങിയ ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ തല്‍സ്ഥാനത്തു നിന്നും നീക്കി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്കാന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ് രിവാളിനെതിരെ വിമര്‍ശനം ഉന്നയിക്കുക കൂടി ചെയ്തതോടെയാണ് ഛോട്ടേപ്പൂരിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
അകാലിദളിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിട്ടുള്ള സുച്ചാ സിങ് ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തില്‍ വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ ചേരുകയും പഞ്ചാബില്‍ പാര്‍ട്ടി വളര്‍ത്താന്‍ കെജ്രിവാള്‍ അദ്ദേഹത്തെ നിയോഗിക്കുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആം ആദ്മിയിലെ മുതിര്‍ന്ന നേതാവ് തന്നെ പണം വാങ്ങിയ സംഭവം പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ആയുധമാക്കിയിരിക്കുകയാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ് ട്രീയകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. സീറ്റ് മോഹിയായ ഒരു പാര്‍ട്ടിക്കാരനോട് 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് സിംഗിനെതിരെയുള്ള ആരോപണം. . 60 ലക്ഷം ചോദിച്ചെങ്കിലും വിലപേശലിനൊടുവില്‍ 30 ലക്ഷത്തിന് ഉറപ്പിക്കുകയും നാല് ലക്ഷം കൈമാറുകയും ചെയ്തു. ഇത് ഒളികാമറയില്‍ പകര്‍ത്തിയിട്ടുമുണ്ടെന്നുള്ള വാദത്തില്‍ അന്വേഷണത്തിന് രണ്ടങ്ങ സമിതിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
ആരോപണം നിഷേധിച്ച് പാര്‍ട്ടി തന്നെ പിന്തുണക്കാത്തതില്‍ നിരാശനാണെന്ന് ഛോട്ടേപൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണിത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറാകണമെന്നും ഛോട്ടേപ്പൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെജ്രിവാള്‍ സിഖ് വിരുദ്ധനാണ്. യാതൊരു തെറ്റും ചെയ്യാത്ത തന്നെ കെജ്രിവാള്‍ ശിക്ഷിക്കുകയായിരുന്നു. ഒരു യഥാര്‍ഥ സിഖുകാരന് ഒരിക്കലും കള്ളം പറയാന്‍ കഴിയില്ലന്നും സിംഗ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























