ഐ.എസ്.ഐയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് സ്വാധി പ്രാചി

പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് സ്വാധി പ്രാചി. വ്യാഴാഴ്ചയാണ് ടെലിഫോണില്‍ വധഭീഷണിയെത്തിയത്. മുന്‍പും ഇത്തരം ഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ച് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്വാധി പ്രാചി പറഞ്ഞു.
ഐ.എസ്.ഐ അംഗമാണെന്ന് അവകാശപ്പെട്ടാണ് ഒരാള്‍ വ്യാഴാഴ്ച രാത്രി തന്നെ വിളിച്ചത്. മരണത്തെയാണോ ജീവിതത്തെയാണോ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് അയാള്‍ ചോദിച്ചു. എന്റെ രാജ്യത്തെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് താന്‍ മറുപടി നല്‍കി. എന്നാല്‍ മരിക്കാന്‍ തയ്യാറായിക്കോള്ളൂവെന്ന് മറുവശത്ത് നിന്ന് മറുപടി ലഭിച്ചു. രാമക്ഷേത്രത്തിനായി വാദിക്കുന്ന തനിക്ക് ഇത്തരം ഭീഷണികള്‍ പതിവാണ്. എനന്ാല്‍ താന്‍ ഇത് വകവയ്ക്കുന്നില്ല. പോകുന്നിടത്തെല്ലാം രാമക്ഷേത്രത്തെ കുറിച്ച് പറയും. കാരണം അത് എന്നും നമ്മുടേത് മാത്രമാണ്.
വധ ഭീഷണിയെകുറിച്ച് പല തവണ പരാതി നല്‍കിയിട്ടും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവഗണിക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നതിന്റെ തെളിവാണെന്നും സ്വാധിപ്രാചി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























