ഗോവിന്ദചാമിക്ക് ജീവപര്യന്തം തന്നെ, ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നത് സുപ്രീംകോടതി ശരിവെച്ചു

കൊലപാതക കുറ്റം തെളിയിക്കാനാകാത്തിനാല്‍ വധശിക്ഷ ഒഴിവായെങ്കിലും ഗോവിന്ദച്ചാമിക്കെതിരായ ജീവപര്യന്തം കഠിനതടവ് നിലനില്‍ക്കും. സുപ്രീംകോടതിയുടെ വിധി പകര്‍പ്പിന്റെ പൂര്‍ണരൂപത്തിലാണ് ഇക്കാര്യമുള്ളത്. ഐപിസി 376 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നത്. ഇത് തന്നെയാണ് സുപ്രീംകോടതി ശരിവെച്ചത്.നേരത്തെ സുപ്രീംകോടതി വിധി വന്നപ്പോള്‍ ഗോവിന്ദച്ചാമിക്ക് 7 വര്‍ഷം ശിക്ഷമാത്രമാണ് നല്‍കിയതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് മാധ്യമങ്ങള്‍ എല്ലാം ഏഴുവര്‍ഷം മാത്രമാണ് ശിക്ഷയെന്നും 2 വര്‍ത്തിനുള്ളില്‍ ഗോവിന്ദചാമി പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാനഭംഗത്തിന് വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം തടവ് നിലനിര്‍ത്തുകയായിരുന്നു. ട്രെയിനില്‍നിന്നു സൗമ്യയെ തള്ളിയിട്ടെന്നതിനു സാക്ഷിമൊഴിയില്ലെന്നു കണ്ടെത്തിയാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍, സൗമ്യയ്ക്ക് ഗുരുതരമായ മുറിവേല്‍പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 325ാം വകുപ്പു പ്രകാരം ഏഴു വര്‍ഷം തടവു ശിക്ഷ നല്‍കാനും ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, പ്രഫുല്ല സി പാന്ത്, യുയു ലളിത് എന്നിവരുടെ ബെഞ്ച് വിധിച്ചു. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ജീവപര്യന്തം തടവ് പിന്നീട് ഇളവു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ജീവിതാന്ത്യംവരെ ജയിലില്‍ കഴിയണമെന്നതാണു വ്യവസ്ഥ.
നേരത്തേ, തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു തെളിവുണ്ടോ എന്ന് സുപ്രീം കോടതി പ്രോസിക്യൂഷനോടു ചോദിച്ചിരുന്നു. സൗമ്യയെ കൊലപ്പെടുത്താനായി ട്രെയിനില്‍നിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ എവിടെയെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ ചോദിച്ചിരുന്നു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.
https://www.facebook.com/Malayalivartha

























