കാണാതായ എഎന്‍ 32 വിമാനത്തിലെ യാത്രികര്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് വ്യോമസേന

ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം മരിച്ചതായി കണക്കാക്കുന്നുവെന്ന് അവരുടെ കുടുംബങ്ങളെ വ്യോമസേന അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 22 ന് ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 29 പേരാണ് ഉണ്ടായിരുന്നത്.
വ്യോമസേന അന്വേഷണത്തിന് ശേഷം ലഭിച്ച സാഹചര്യ തെളിവുകളുടെയും സമഗ്രമായ തെരച്ചിലുകളുടെയും അടിസ്ഥാനത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ല എന്ന് അയച്ചിരിക്കുന്ന കത്തില്‍ വ്യോമസേന പറയുന്നു. കത്തിനൊപ്പം മരണസര്‍ട്ടിഫിക്കറ്റും അയച്ചുകൊടുത്തിട്ടുണ്ട്.
ഇന്‍ഷുറന്‍സ്, മറ്റ് ഭരണപരമായ നടപടി ക്രമങ്ങള്‍ എന്നിവയുമായി ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ടതിനാലാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം വിമാനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha

























