അമിതാഭ് ബച്ചനെ രൂക്ഷമായി പരിഹസിച്ച് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ബോളിവുഡ് താരം അമിതാഭ് ബച്ചനെ പരിഹസിച്ച് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തലയ്ക്കകത്ത് ഒന്നുമില്ലാത്ത ഒളാണ് അമിതാഭ് ബച്ചനെന്ന് കട്ജു പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബച്ചനെ പരിഹസിച്ച് കട്ജു രംഗത്തെത്തിയത്. തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണ് അമിതാഭ് ബച്ചന്‍. ബച്ചനെ മാധ്യമങ്ങളും പുകഴ്ത്തുന്നത് കാണുമ്‌ബോള്‍ അവരുടെ തലയ്ക്കകത്തും ആള്‍താമസമില്ലേയെന്ന് താന്‍ സംശയിച്ചു പോകുന്നതായി മാധ്യമങ്ങളെ പരിഹസിച്ചും അദ്ദേഹം കുറിച്ചു.
എന്നാല്‍ കട്ജുവിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മറുപടികളും വന്നു. താങ്കളെ പോലൊരു സുപ്രീംകോടതി ന്യായാധിപനല്ല ബച്ചനെന്നും അത് കൊണ്ട് തന്നെ താങ്കളെ പോലെ വിവരമുണ്ടെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ചിലര്‍ വിമര്‍ശിച്ചു.
എന്നാല്‍ രാജ്യത്തുടനീളം നിരവധി ആരാധകരുള്ള ബച്ചന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തക്ക വിവരം തലയ്ക്കകത്ത് ഇല്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് കട്ജു തിരിച്ചടിച്ചു.
ആരാധകരെ മയക്കുന്നതാണ് ബച്ചന്റെ ചിത്രങ്ങള്‍. ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ ഈ ചിത്രങ്ങളിലൂടെ സാധിക്കുന്നില്ല. ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കസ് കാണിച്ചു കൊടുക്കുക എന്നാണ് റോമന്‍ ഭരണാധികാരികള്‍ പറഞ്ഞത്. അതു പോലെ രാജ്യത്തെ ജനങ്ങള്‍ക്ക് ബച്ചന്‍ സര്‍ക്കസാണ് കാണിക്കുന്നതെന്നും കട്ജു പരിഹസിച്ചു. കഴിഞ്ഞ ദിവസം തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ തനിക്ക് പറ്റിയ പിഴവുകള്‍ തുറന്നു സമ്മതിച്ച് ബച്ചന്‍ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയക്കാരനെന്ന നിലയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. താന്‍ ജീവിതത്തില്‍ ഖേദിക്കുന്ന ഏക കാര്യത്തെ ഓര്‍ത്താണെന്നും ബിഗ് ബി കൂട്ടിച്ചേര്‍ത്തു. 1984ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ അലഹാബാദില്‍ നിന്നാണ് അമിതാബ് ബച്ചന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നെന്ന് പ്രഖ്യാപിച്ചാണ് അന്ന് രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കാലെടുത്ത് വെച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ബച്ചന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. എന്നാല്‍ അലഹാബാദില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. പിന്നീട് സിനിമയില്‍ അദ്ദേഹം സജീവമായി. അന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. അതില്‍ തനിക്ക് ഖേദമുണ്ടെന്നാണ് ബച്ചന്റെ കുറ്റസമ്മതം.
https://www.facebook.com/Malayalivartha


























