കശ്മീരിലെ ഉറിയില്‍ ഭീകരാക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 12 ബ്രിഗേഡിന്റെ ആസ്ഥാനത്താണ് ആക്രമണം. ആക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നാലു ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. നിയന്ത്രണരേഖക്ക് സമീപം സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം ആരംഭിച്ചത്. ഫിദായിന്‍ എന്ന തീവ്രവാദി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
പ്രദേശത്ത് വന്‍ ശബ്ദത്തോടെ സ്‌ഫോടനങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. ആക്രമണമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ സുരക്ഷ സന്നാഹം സൈന്യം ഏര്‍പ്പെടുത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ റഷ്യ,യു.എസ് സന്ദര്‍ശനം റദ്ദാക്കി. ജമ്മുകശ്മീരിലെ സ്തിഥി ഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























