സ്വാതി വധക്കേസ് പ്രതി രാംകുമാറിനെ പോലീസ് കൊലപ്പെടുത്തിയതെന്ന് അഭിഭാഷകന്‍

ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ പ്രതി രാംകുമാറിനെ പോലീസ് കൊലപ്പെടുത്തിയതെന്ന് അഭിഭാഷകന്‍. രാംകുമാറിന്റെ അഭിഭാഷകനായ രാംരാജാണ് ആരോപണം ഉന്നയിച്ചത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന വ്യക്തിയല്ല രാംകുമാറെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇന്നലെയും രാംകുമാറുമായി താന്‍ സംസാരിച്ചിരുന്നതാണ്. ജാമ്യം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാംകുമാര്‍ എന്നും അഭിഭാഷന്‍ പറഞ്ഞു. ഇത് പോലീസ് ചെയ്ത കൊലപാതകം തന്നെയാണെന്നും രാംരാജ് കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് രാംകുമാര്‍ ആത്മഹത്യ ചെയ്തത്. വൈകുന്നേരം നാലരയോടെയാണ് രാംകുമാര്‍ ജീവനൊടുക്കിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
വൈദ്യുത കന്പിയില്‍ കടിച്ച് ജീവനൊടുക്കുകയായിരുന്നു. ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ രാംകുമാറിനെ റോയപേട്ട ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോയപേട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൃതദേഹം കാണാന്‍ അവസരം നല്‍കും. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കഴിഞ്ഞ ജൂണ്‍ 24ന് രാവിലെ 6.30ന് നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സ്വാതിയെ രാംകുമാര്‍ കുത്തിക്കൊന്നത്.
https://www.facebook.com/Malayalivartha


























