Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

അന്താരാഷ്ട്ര സമിതികളില്‍ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു

19 SEPTEMBER 2016 05:10 PM IST
മലയാളി വാര്‍ത്ത

ഉറി സൈനികതാവളം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമിതികളില്‍ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ അന്താരാഷ്ട്ര സമിതികള്‍ക്ക് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 26ന് നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലും നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലും തെളിവുകള്‍ നിരത്താണ് ഇന്ത്യ തയാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്കില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് പാക് പങ്ക് സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ ജയഷ് ഇ മുഹമ്മദ് ഭീകര സംഘടനയാണെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാക് അടയാളമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ ആയിരുന്നു ആക്രമണമെന്നും സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണം പാക് സൈനിക മേധാവികളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

വടക്കന്‍ കാഷ്മീരിലെ ഉറി സെക്ടറില്‍ സൈനികതാവളത്തിനു നേരേ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികരാണ് കൊല്ലപ്പെട്ടത്. 20 ഓളം പേര്‍ക്കു പരിക്കേറ്റു. നിയന്ത്രണരേഖയ്ക്കടുത്തുള്ള ഡോഗ്ര 10 റെജിമെന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബേസില്‍ പട്ടാളവേഷത്തിലെത്തിയ നാലു ഭീകരരാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ സൈന്യം നാലു ഭീകരരെയും വധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (10 minutes ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (18 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (8 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (10 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

Malayali Vartha Recommends