ആ ചോദ്യം സിലബസിലില്ല സാറേ, ഒന്‍പതാം ക്ലാസിലെ ചോദ്യപ്പേപ്പറില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ കാമുകിയാരെന്ന ചോദ്യം കണ്ട വിദ്യാര്‍ഥികള്‍ അമ്പരന്നു

ചോദ്യപ്പേപ്പറുകളില്‍ സിലബസിലില്ലാത്ത ചോദ്യങ്ങള്‍ വരുന്നത് സ്വാഭാവികം. എന്നാല്‍ ഈ ചോദ്യം കണ്ട വിദ്യാര്ഥികളെല്ലാവരും അമ്പരന്നു, ഉത്തരം അറിയാതെ വന്നത് കൊണ്ടോ, മറിച്ച് ഈ ചോദ്യം സിലബസിനു പുറത്തു നിന്നായതുകൊണ്ടുമല്ല, ഇത്തരതിലോരു ചോദ്യം എങ്ങനെ ചോദ്യപ്പേപ്പറില്‍ വന്നെന്നുള്ള കാര്യത്തിലാണ് വിദ്യാര്‍ഥികള്‍ അമ്പരന്നു പോയത്.
മഹാരാഷ്ട്രയിലെഭിവന്ദിയിലുള്ള ചാച്ചാ നെഹ്റു ഹിന്ദി ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസിലെ പിടി പരീക്ഷയിലാണ് വിദ്യാര്‍ത്ഥികളെ ഞെട്ടിപ്പിച്ച ചോദ്യം വന്നത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലിയുടെ ഗേള്‍ഫ്രണ്ടിന്റെ പേരെഴുതാനാണ് ചോദ്യപേപ്പറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ കാമുകിയാരെന്നുള്ള ചോദ്യം ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥികളെയാകെ വിഷമത്തിലാക്കി. ഇത് പഠിക്കുന്ന വിഷയവുമായും ബന്ധമില്ല, പൊതു വിജ്ഞാനത്തില്‍ പെടുകയുമില്ല.
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം അറിയാത്തവരായി ഒരുപക്ഷെ ആരും തന്നെ കാണില്ല. എങ്കിലും ചോദ്യത്തോടൊപ്പം ബ്രാക്കറ്റില്‍ നിന്ന് ഉത്തരം തെരഞ്ഞെടുക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. പ്രിയങ്ക ചോപ്ര. അനുഷ്‌ക ശര്‍മ, ദീപിക പദുക്കോണ്‍ എന്നിങ്ങനെ മൂന്ന് പേരുകളും നല്‍കിയിരുന്നു.ഇതൊരു മര്യാദയുള്ള ചോദ്യമാണോ എന്ന വിമര്‍ശനവുമായി പതിവുപോലെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























