Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഉത്തര്‍ പ്രദേശില്‍ ആയോധ്യ പ്രധാനവിഷയമാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി, രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് ആര്‍എസ്എസ്

20 OCTOBER 2016 09:02 AM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് അയോധ്യ പ്രധാനവിഷയമാക്കി മാറ്റാന്‍ ആര്‍.എസ്.എസ്. തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി സംഘപരിവാറിന്റെ പ്രചാരണ അജന്‍ഡയില്‍നിന്ന് പുറത്തായിരുന്ന അയോധ്യ ഇത്തവണ കൂടുതല്‍ സജീവമാക്കി ഉള്‍പ്പെടുത്താനാണ് ആര്‍.എസ്.എസ്. നിര്‍ദേശം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ജയപരാജയം അടുത്ത ലോക്‌സഭാ തെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നിതിനാലാണ് തീവ്ര നിലപാടുകാരെ തൃപ്തിപ്പെടുത്താന്‍ അയോധ്യ മുഖ്യവിഷയമാക്കി മാറ്റുന്നത്. 
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടംപിടിക്കാറുണ്ടെങ്കിലും പത്തുവര്‍ഷത്തിലധികമായി ബി.ജെ.പി. അയോധ്യ പ്രശ്‌നത്തില്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പശുസംരക്ഷണം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നെങ്കിലും ഗുജറാത്തിലെ ദളിതുകളുടെ പ്രതിഷേധംമൂലം അതുഫലം കണ്ടിരുന്നില്ല. 14 വര്‍ഷം മുമ്പ് കൈവിട്ട ഉത്തര്‍പ്രദേശ് ഏതു വിധേനയും പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ഈ സാഹചര്യത്തില്‍ രാമക്ഷേത്ര വിഷയവുമായി വിനയ് കത്യാരെപ്പോലുള്ള നേതാക്കള്‍ വീണ്ടും സജീവമായിട്ടുണ്ട്. തീവ്രനേതാക്കളെ കയറൂരി വിടാന്‍തന്നെയാണ് സംഘ നേതൃത്വത്തിന്റെ തീരുമാനവും. വികസന അജന്‍ഡയുമായി പ്രധാന നേതാക്കള്‍ പര്യടനം നടത്തുമ്പോള്‍ സംഘപരിവാറിലെ രണ്ടാം നിര നേതാക്കളാകും അയോധ്യാ വിഷയം ഉന്നയിച്ച് രംഗത്തുവരിക.
അയോധ്യയില്‍ ബാബ്‌റിമസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനമായതായി ആര്‍.എസ്.എസ്. അറിയിച്ചു. നിര്‍മാണം ഏതുസമയത്തും നടന്നേക്കാമെന്നും സംഘപരിവാരും ഹിന്ദും സമാജും ചേര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ആര്‍.എസ്.എസ്. നേതാവ് പ്രഫ. രാകേശ് സിന്‍ഹ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ഹൈന്ദവവിശ്വാസികളുടെ വികാരമാണ്. അതു നിര്‍മിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.രാമനും അയോധ്യയും തെരഞ്ഞെടുപ്പ് രംഗത്ത് മുഖ്യവിഷയമാക്കി സംഘപരിവാര്‍ മാറ്റുമെന്ന സാഹചര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടിയും സമാന ആവശ്യമുന്നയിച്ച് രംഗത്തുണ്ട്. തീവ്ര ഹിന്ദുത്വ വോട്ടുകള്‍ ചോരാതിരിക്കാനുള്ള നീക്കമാണ് സമാജ്‌വാദി പാര്‍ട്ടിയുടേത്. 
കഴിഞ്ഞ ദിവസം അയോധ്യയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ അയോധ്യയില്‍ രാമായണ മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ സരയൂ നദിക്കരയില്‍ രാംലീലാ തീം പാര്‍ക്ക് സ്ഥാപിക്കണമെന്നതാണ് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം. ശര്‍മ്മയുടെ അയോധ്യാസന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് സരയൂ നദിക്കരയില്‍ രാംലീലാ തീം പാര്‍ക്ക് സ്ഥാപിക്കുകയെന്ന പദ്ധതിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എത്തിയത്. 1992 ഡിസംബറില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ഏറെ മുമ്പുതന്നെ രാമനും അയോധ്യയും ബി.ജെ.പിയുടെ പ്രചാരണ വിഷയമാണ്. 
സുബ്രഹ്മണ്യം സ്വാമിയും ആര്‍.എസ്.എസും ഒരുപോലെ ക്ഷേത്രനിര്‍മ്മാണമെന്ന ആവശ്യത്തിലുമാണ്. ലഖ്‌നൗയില്‍ ദസറ ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ജയ്ശ്രീരാം വിളിയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്. രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ എത്രയും വേഗം തുടങ്ങണമെന്ന് ശിവസേനയും സുബ്രഹ്മണ്യം സ്വാമിയും മോഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയാകട്ടെ നിര്‍ണായകമായ മുസ്ലിംവോട്ടുകള്‍ കൈവിട്ടു പോകാതെ ഹിന്ദു വോട്ടുകള്‍ വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ അയോധ്യയില്‍ സന്ദര്‍ശനം നടത്തിയതു പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ്. അയോധ്യയിലെ ഹനുമാന്‍ ഗരാഹി ക്ഷേത്രം സന്ദര്‍ശിച്ച ശര്‍മ്മ രാമായണ മ്യൂസിയം സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (42 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (2 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

Malayali Vartha Recommends