അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം; വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. അഖ്‌നൂര്‍, ആര്‍എസ് പുര മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഞായറാഴ്ച രാത്രിമുതല്‍ പാക് സൈന്യം വെടിവയ്പ് തുടങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വരെ വെടിവയ്പ് നീണ്ടു നിന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുര്‍നാം സിംഗ് എന്ന സൈനികനാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha



























