ഇരുട്ടിന്റെ മറവില്‍ പതുങ്ങി സൈന്യം, പുലര്‍ച്ചയോടെ യോഗസ്ഥലം വളഞ്ഞ് മാവോയിസ്റ്റുകളെ കടന്നാക്രമിച്ചു, ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 21 മാവോയിസ്റ്റുകളെ വധിച്ചു

ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ യോഗം ചേര്‍ന്ന ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു. ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ ബുസിപുട്ട്-ബെജാങ്കി പ്രവിശ്യകളോട് ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം, ഏറ്റുമുട്ടലില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആന്ധ്രാപ്രദേശ് സ്‌പെഷല്‍ പൊലീസും ഒഡീഷ പൊലീസും ചേര്‍ന്ന് സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മേഖലയില്‍ മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ഇവിടെയെത്തിയ സുരക്ഷാ സേന, ഇന്നു പുലര്‍ച്ചെ ഇവരെ ആക്രമിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പ്രമുഖ മാവോയിസ്റ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍, ഇവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എത്രപേര്‍ മരിച്ചു എന്ന കാര്യം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് നാല് എകെ-47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
https://www.facebook.com/Malayalivartha



























