മിസ്റ്റര്‍ ഏഷ്യ; അഥവാ ബംഗലൂരുവിലെ കുടിവെള്ള ടാങ്കര്‍ ഡ്രൈവര്‍

ആഗ്രഹവും ആത്മസമര്‍പ്പണവും കൂടിച്ചേര്‍ന്നാല്‍ എന്തും നടക്കും. ബംഗലൂരുവില്‍ കുടിവെള്ള ടാങ്കര്‍ െ്രെഡവറായ ബാലകൃഷ്ണ ഇനി വെറും െ്രെഡവറല്ല. ഈ വര്‍ഷത്തെ മിസ്റ്റര്‍ ഏഷ്യ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിരിക്കുകയാണ് 25 കാരനായ ജി. ബാലകൃഷ്ണ. ഫിലിപ്പീന്‍സില്‍ നടന്ന ഫില്‍ഏഷ്യ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് വര്‍ത്തൂര്‍ രമഗോണ്ടനഹള്ളി സ്വദേശിയായ ബാലകൃഷ്ണ സ്വപ്‌നനേട്ടം സ്വന്തമാക്കിയത്.
ചാമ്പ്യന്‍പട്ടം നേടിയതില്‍ അഭിമാനമുണ്ടെന്ന് ബാലകൃഷ്ണ പ്രതികരിച്ചു. അമ്മ പര്‍വതമ്മയുടെയും സഹോദരന്‍ രാജേഷിന്റെയും അകമഴിഞ്ഞ പിന്തുണയാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍. കൂടുതല്‍ സാമ്പത്തികസഹായം ഉണ്ടാകുകയാണെങ്കില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഹോളിവുഡ് നടനും മിസ്റ്റര്‍ യൂണിവേഴ്‌സുമായ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറുടെ കടുത്ത ആരാധകനാണ് ബാലകൃഷ്ണ
അണ്ടര്‍ 24 ജൂനിയര്‍ തലത്തില്‍ രണ്ടുതവണ മിസ്റ്റര്‍ യൂണിവേഴ്‌സ് ചാമ്പ്യനായിരുന്നിട്ടുണ്ട് ബാലകൃഷ്ണ. 2013 ല്‍ ജര്‍മ്മനിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും, 2014 ല്‍ ഗ്രീസിലെ ഏതന്‍സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലുമാണ് ബാലകൃഷ്ണ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയത്.
കുട്ടിയായിരിക്കെ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്നാണ്, കുടുംബം പുലര്‍ത്താനായി വളരെ ചെറുപ്പത്തിലേ തന്നെ ബാലകൃഷ്ണയ്ക്ക് കുടിവെള്ള ടാങ്കറിന്റെ വളയം പിടിക്കേണ്ടി വന്നത്. കുടിവെള്ള ടാങ്കര്‍ ഡ്രോവര്‍ ജോലിയ്ക്ക് ശേഷമുള്ള സമയം ജിം ഇന്‍സ്ട്രക്ടറായും ബാ ലകൃഷ്ണ ജോലിചെയ്യുന്നു.
>ജീവിതപ്രാരാബ്ധത്തിനിടയിലും ബോഡി ബില്‍ഡിംഗില്‍ ഉയരങ്ങള്‍ സ്വപ്‌നം കാണുന്ന ബാലകൃഷ്ണ ദിവസവും ആറുമണിക്കൂറാണ് പ്രാക്ടീസിനായി ചെലവഴിക്കുന്നത്. പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനുകളുടെയും ചില വ്യവസായികളുടെയും പിന്തുണയിലാണ് ഇതുവരെ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സഹായം ലഭ്യമായില്ലെങ്കില്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കുക പ്രയാസകരമാകുമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























