മുത്തലാഖിനെതിരെ മോഡി; 'മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല; മുത്തലാഖ് ഹിന്ദുമുസ്ലിം പ്രശ്‌നമല്ല; രാഷ്ട്രീയവല്‍ക്കരിക്കരുത്'

രാഷ്ട്രീയല്ല ഇത് ജീവിതപ്രശ്‌നം. മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല. ഇതിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും ഹിന്ദുമുസ്ലിം പ്രശ്‌നമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ മഹോബയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബിജെപി സംഘടിപ്പിച്ച പരിവര്‍ത്തന്‍ മഹാറാലിയില്‍ സംസാരിക്കവെയാണ് മോഡി മുത്തലാഖിനെ കുറിച്ച് പ്രതികരിച്ചത്.
ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെ നീതീകരിക്കും. ഇത് രാഷ്ട്രീയവല്‍ക്കരിക്കേണ്ട പ്രശ്‌നമല്ല. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലിം സ്ത്രീകളുടെ സ്വാഭാവിക അവകാശത്തെ ഇല്ലാതാക്കാന്‍ ചില പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.
സ്ത്രീകളുടെ അവകാശപ്രശ്‌നത്തെ മുസ്ലിം ഹിന്ദു വിഷയമായി കാണരുതെന്ന് ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരോട് താന്‍ അപേക്ഷിക്കുകയാണ്. സ്ത്രീകളുടെ അവകാശം വികസന വിഷയമാണ്. ഇതില്‍ സംവാദം വേണ്ടത് മുസ്ലിംകളിലെ പരിഷ്‌കരണവാദികള്‍ക്കിടയിലും പരിഷ്‌കരണത്തെ അംഗീകരിക്കാത്തവര്‍ക്കിടയിലുമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഭരണഘടന നല്‍കുന്ന നീതി മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കണം. അത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മോഡി പറഞ്ഞു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 2014 ആവര്‍ത്തിക്കുമെന്ന് മോഡി അവകാശപ്പെട്ടു. എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ക്ക് മാറിമാറി ഭരിക്കാന്‍ അവസരമൊരുക്കാതെ ഉത്തര്‍ പ്രദേശിനെ ഉത്തം പ്രദേശാക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























