മാല്‍ക്കന്‍ഗിരിയില്‍ എട്ടു വനിതകളടക്കം 24 മാവോയിസ്റ്റുകള്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഒഡീഷ-ആന്ധ്ര അതിര്‍ത്തി ഗ്രാമമായ മാല്‍ക്കന്‍ഗിരിയില്‍ എട്ടു വനിതകളടക്കം 24 മാവോയിസ്റ്റുകള്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു ജവാനു പരിക്കേറ്റു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളായ രവി ഉല്ലാസ് ഉദയ്, ചലപതി എന്നിവരാണു കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ടു ജവാന്മാരെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2014 നുശേഷമുള്ള വന്‍ നക്‌സ ല്‍ വേട്ടയാണിത്.
മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹണ്ടും ആന്ധ്ര പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരുടെ ഒളിത്താവളം കണ്ടെ ത്തിയത്. ഇന്നലെ പുലര്‍ച്ചെയാ യിരുന്നു ഏറ്റുമുട്ടല്‍. പത്തു റൈഫിള്‍, നാല് എകെ- 47 തോക്കുകള്‍, മൂന്ന് എസ്എല്‍ആര്‍, വെടിമരുന്ന് ശേഖരം എന്നിവ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha



























