Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

പാല്‍ക്കുടവും തലയിലേന്തി പതിനായിരങ്ങള്‍ അമ്പലനടയില്‍, അമ്മയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രയില്‍ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

25 OCTOBER 2016 10:51 AM IST
മലയാളി വാര്‍ത്ത

രോഗശയ്യയില്‍ കിടക്കുന്ന ജയലളിതയുടെ രോഗമുക്തിക്കായി നടത്തിയ പാല്‍ക്കുട ഘോഷയാത്രക്കിടെയാണ് അപകടമുണ്ടായത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗമുക്തിക്ക് തിരുവണ്ണാമലയിലെ ക്ഷേത്രത്തില്‍ നടത്തിയ പാല്‍ക്കുട ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. അരുള്‍മിഗു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നു ശ്രീ അരുണാചലേശ്വര്‍ ക്ഷേത്രത്തിലേക്കു മന്ത്രി അഗ്രി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലാണു ഘോഷയാത്ര നടന്നത്. പതിനായിരത്തോളം പേര്‍ പങ്കെടുത്തു. വൈകിട്ട് 3.30നു പച്ചയമ്മന്‍ ക്ഷേത്രത്തില്‍ നിന്നു പാല്‍ക്കുടമെടുക്കാന്‍ ഒട്ടേറെ സ്ത്രീകള്‍ ഒരുമിച്ചെത്തിയതോടെയാണു തിരക്കുണ്ടായത്.

പരുക്കേറ്റവരെ തിരുവണ്ണാമലൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ചാണു കമല സമ്മന്തം (67) മരിച്ചത്. ജയയുടെ രോഗമുക്തിക്ക് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വലിയ വഴിപാടുകളാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തുന്നത്. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ ലണ്ടനില്‍ നിന്നുള്ള വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ബീല്‍ ഇന്നലെയും പരിശോധിച്ചു. ചികില്‍സയില്‍ ഡോ. ബീല്‍ സംതൃപ്തി രേഖപ്പെടുത്തി.പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍, കോണ്‍ഗ്രസ് വക്താവ് ഖുശ്ബു, സിപിഐ നേതാവ് ഡി. പാണ്ഡ്യന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ജയയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന്റെ ആശുപത്രി സന്ദര്‍ശനത്തിനു ശേഷം രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഗവര്‍ണറോട് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി ചികില്‍സാ വിവരങ്ങള്‍ വിശദീകരിച്ചു. ജയ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചികില്‍സയോടു മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (33 minutes ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (40 minutes ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (50 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (1 hour ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (5 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (5 hours ago)

Malayali Vartha Recommends