Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സൈറസിന് റ്റാറ്റ പറയുമ്പോള്‍...; പുറത്താക്കലിനു പിന്നിലെ കാരണമെന്ത്?

25 OCTOBER 2016 02:47 PM IST
മലയാളി വാര്‍ത്ത

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റിയത് വാണിജ്യ മേഖലയ്ക്കു ഞെട്ടലായി. മിസ്ത്രിയുടെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പിലെ മിക്ക കമ്പനികളും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നതാണ് പുറത്താക്കലിന് കാരണമെന്ന വിലയിരുത്തല്‍ ശക്തം. ടിസിഎസ് ഒഴികെ മിക്ക പ്രധാന ടാറ്റ സംരംഭങ്ങളും ഓഹരി നിക്ഷേപകര്‍ക്കു നിരാശയാണു സമ്മാനിച്ചതെന്ന് അവര്‍ പറയുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങിയ വന്‍ കമ്പനികള്‍ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. താരതമ്യേന ചെറു കമ്പനികളായ ടാറ്റ എല്‍ക്‌സി, ടാറ്റ കമ്യൂണിക്കേഷന്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കെമിക്കല്‍സ് എന്നിവയുടെ ഓഹരി വില വന്‍ വര്‍ധന നേടിയെങ്കിലും മിസ്ത്രിക്ക് അതു പൊന്‍തൂവല്‍ ആയില്ല. ടിസിഎസും ജാഗ്വാര്‍ ലാന്‍ഡ് റോവറും മാത്രമാണ് സ്ഥിരമായി ലാഭം നേടുന്നത്. യൂറോപ്പിലെ ഉരുക്കു ബിസിനസ് കയ്യൊഴിയാനുള്ള തീരുമാനമാണു സൈറസ് മിസ്ത്രി കൈക്കൊണ്ട മുഖ്യ തീരുമാനങ്ങളിലൊന്ന്. 
യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഏതാനും പ്ലാന്റുകള്‍ വിറ്റഴിച്ച കമ്പനി യുകെയിലെ മുഖ്യ ബിസിനസ് വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കേയാണു മിസ്ത്രിയുടെ പുറത്താകല്‍. ടാറ്റ ഗ്രൂപ്പിലെ ഇന്ത്യന്‍ ഹോട്ടല്‍സ് ബോസ്റ്റണിലെ താജ് ഹോട്ടല്‍ വിറ്റഴിച്ചിരുന്നു. ബെല്‍മോണ്ട്, ബ്ലൂസിഡ്‌നി തുടങ്ങിയ ഹോട്ടല്‍ ബിസിനസുകളും കയ്യൊഴിഞ്ഞു. മൊബൈല്‍ ടെലികോം രംഗത്തു ചെറിയ സാന്നിധ്യം മാത്രമായൊതുങ്ങുന്ന ടാറ്റ ജപ്പാന്‍ കമ്പനിയായ ഡോകോമോയുമായി നിയമയുദ്ധത്തിലുമാണ്. ഇതൊക്കെ നടന്നതു മിസ്ത്രിയുടെ കാലത്താണെങ്കില്‍, അതിനു മുന്‍പു നടന്ന വിദേശ ഇടപാടുകള്‍ പലതും ടാറ്റ ഗ്രൂപ്പിന്റെ ആഗോളവിലാസം പുഷ്ടിപ്പെടുത്തുകയായിരുന്നു. ടെറ്റ്‌ലിയെ ടാറ്റ ടീ ഏറ്റെടുത്തതും കോറസിനെ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തതും ജാഗ്വാര്‍ ലാന്‍ഡ്‌റോവറിനെ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തതും ഇതില്‍പ്പെടും. 
ഉയര്‍ന്ന ലാഭം ഉണ്ടാക്കാവുന്ന മുഖ്യ ബിസിനസുകളില്‍ ശ്രദ്ധയൂന്നാനും മറ്റുള്ളവ കയ്യൊഴിയാനുമായിരുന്നു മിസ്ത്രിയുടെ ശ്രമം. എന്നാല്‍ ഇത് ഒട്ടേറെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തി. ടാറ്റ പോലൊരു ഗ്രൂപ്പിന്റെ രീതികള്‍ പെട്ടെന്നു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു മിസ്ത്രി എന്ന് ഇന്‍ഫോസിസ് സിഎഫ്ഒയും എച്ച് ആര്‍ മേധാവിയുമായിരുന്ന ടി.മോഹന്‍ദാസ് പൈ പറയുന്നു. വൈവിധ്യമാര്‍ന്ന ഒട്ടേറെ ബിസിനസ് സംരംഭങ്ങളുള്ള വലിയ ഗ്രൂപ്പിനെ നയിക്കാനുള്ള അനുഭവ സമ്പത്തോ ശേഷിയോ മിസ്ത്രിക്ക് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഗവേഷണ ഏജന്‍സിയായ ഇന്‍ഗവേണ്‍ റിസര്‍ച്ച് സര്‍വീസസിന്റേത്. പദവിക്കു ചേരുംവിധം വളര്‍ത്തിയെടുക്കാതെ പെട്ടെന്നു ചുമതലയേല്‍പിച്ചത് വിനയായിട്ടുണ്ടാകാം.
ഇന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ ചാഞ്ചാട്ടം നേരിടുമെന്ന വിലയിരുത്തലാണ് ഓഹരി വിപണി നിരീക്ഷകര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടാറ്റ ഗ്രൂപ്പിലെ 27 ലിസ്റ്റഡ് കമ്പനികളില്‍ ഒന്‍പതെണ്ണം നഷ്ടം രേഖപ്പെടുത്തി. ഏഴെണ്ണത്തിന്റെ വിറ്റുവരവ് കുറഞ്ഞു. മൊത്തം വിറ്റുവരവ് മുന്‍കൊല്ലം 10800 കോടി ഡോളര്‍ (7.2 ലക്ഷം കോടി രൂപ)ആയിരുന്നത് 10300 കോടി ഡോളറായി. കടബാധ്യതയാകട്ടെ 2340 കോടി ഡോളറില്‍ നിന്ന് 2450 കോടി ഡോളറാവുകയും ചെയ്തു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (34 minutes ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (41 minutes ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (51 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (1 hour ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (5 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (5 hours ago)

Malayali Vartha Recommends