കശ്മീരില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അജ്ഞാതര്‍ തീവെച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

കശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് അജ്ഞാതര്‍ തീവെച്ചു. ഇതോടു കൂടി കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നുറാബാഗിലുള്ള സര്‍ക്കാര്‍ സ്‌കൂളിനാണ് അജ്ഞാതര്‍ തീവെച്ചത്.
തീയണക്കാനുള്ള അഗ്‌നിശമനസേനയുടെ ശ്രമത്തിനിടെ സ്‌കൂള്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അനന്തനാഗ് ജില്ലയിലുള്ള മറ്റൊരു സ്‌കൂളിന് അജ്ഞാതര്‍ ചൊവ്വാഴ്ച തീവെച്ചിരുന്നു. എന്നാല്‍, അഗ്‌നിശമനസേനയുടെ സംയോജിതമായ ഇടപെടല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. ബന്ദിപുര ജില്ലയിലുള്ള മിഡില്‍ സ്‌കൂളിലും അജ്ഞാതര്‍ ചൊവ്വാഴ്ച തീവെച്ചതായി പൊലീസ് അധികാരികള്‍ പറഞ്ഞു. ഒരിടത്തും ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇല്ല.
എന്നാല്‍, സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ അടുത്ത മാസം തന്നെ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡോ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ സ്‌കുളുകള്‍ ജൂലൈ മുതല്‍ അടഞ്ഞു കിടക്കുകയാണ്.
അതേസമയം, നവംബറില്‍ തന്നെ വാര്‍ഷിക പരീക്ഷ നടത്താനുള്ള ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
https://www.facebook.com/Malayalivartha



























