നാലാഴ്ചക്കകം സ്വത്ത് വെളിപ്പെടുത്തണമെന്ന് വിജയ് മല്യയോട് സുപ്രീംകോടതി

ഇന്ത്യന്‍ മദ്യവ്യവസായി വിജയ് മല്യ നാലാഴ്ച്ചക്കകം വിദേശത്തുള്ള സ്വത്തുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയില്‍ നിന്ന് സ്വീകരിച്ച പണമുള്‍പ്പടെ വിദേശത്തുളള മുഴുവന്‍ സ്വത്തുകളുടെയും വിവരങ്ങള്‍ വെളിപ്പെടുത്താനാണ് സുപ്രീംകോടതി വിജയ് മല്യക്ക് സമയം നീട്ടി നല്‍കിയത്.
ഡിയാഗോയില്‍ നിന്ന് സ്വീകരിച്ച 40 മില്യണ്‍ ഡോളര്‍ അടക്കമുള്ള സ്വത്തുവിവരങ്ങള്‍ വിജയ് മല്യ കോടതിക്കു നല്‍കിയ രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കോടതി നിര്‍ദ്ദേശിച്ച രൂപത്തിലല്ല വിജയ് മല്യ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ കൃത്യത വരുത്താനാണ് മല്യക്ക് നാലാഴ്ച്ചത്തെ സമയം കൂടി അനുവദിക്കുന്നതെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് എകദേശം 9000 കോടി രൂപയോളം കടമെടുത്ത് തിരിച്ചടക്കാതെയാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. ഈ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് പണം തിരിച്ചു കിട്ടുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























