Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..


ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം


കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം

ഹിന്ദുത്വം മതമല്ല, ജീവിതക്രമം മാത്രമെന്ന് സുപ്രീംകോടതി

26 OCTOBER 2016 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....

ഹിന്ദുത്വം മതമല്ലെന്നും അതൊരു ജീവിതക്രമമാണെന്നുമുള്ള വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി. ഹിന്ദുത്വം ജീവിത രീതിയാണെന്ന 1995ലെ വിധിയിലെ പരാമര്‍ശമാണ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഹരജി നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ച് നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വം മതമാണോ എന്ന് പരിശോധിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മതനേതാക്കളും സ്ഥാനാര്‍ഥികളും തമ്മിലുള്ള ബന്ധം നിയമപരമാണോ എന്നു മാത്രമേ പരിശോധിക്കൂവെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് എ ബോബ്‌ഡെ, എ കെ ഗോയല്‍, യു യു ലളിത്. ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. 1995ലെ വിധി പുനഃപരിശോധിക്കണമെന്നും ഹിന്ദുത്വം എന്ന പ്രയോഗത്തിന് കൃത്യമായ നിര്‍വചനം വേണമെന്നുമായിരുന്നു ഹരജിയില്‍ ടീസ്റ്റ സെതല്‍വാദ് പ്രധാനമായും ഉന്നയിച്ചത്. ഇതോടൊപ്പം ഹിന്ദുത്വ എന്ന വാക്ക് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി, ശിവസേന സ്ഥാനാര്‍ഥികള്‍ ബാല്‍ താക്കറെയുടെയും പ്രമോദ് മഹാജന്റെയും പ്രസംഗങ്ങള്‍ ഉപയോഗിച്ചതും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുത്വത്തിനും ഹിന്ദു രാഷ്ട്രത്തിനും വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ പ്രസംഗങ്ങള്‍.

1995ല്‍ മൂന്നംഗ സുപ്രീം കോടതി ബഞ്ച് തിരഞ്ഞെടുപ്പ് കേസില്‍ 'ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്' എന്നു പറഞ്ഞിരുന്നു. മനോഹര്‍ ജോഷിയും എന്‍ ബി പാട്ടീലും തമ്മിലുണ്ടായ തിരഞ്ഞെടുപ്പ് കേസില്‍ ജോഷിയുടെ പ്രസ്താവനയാണ് ചോദ്യം ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയെ ആദ്യത്തെ ഹിന്ദു സംസ്ഥാനമാക്കുമെന്നായിരുന്നു പ്രസ്താവന. ഇതു മതത്തെ ദുരുപയോഗപ്പെടുത്തുന്നതിന് തുല്യമായി കാണാനാകില്ലെന്നാണ് സുപ്രീം കോടതി മൂന്നംഗ ബഞ്ച് വിധിച്ചത്.

ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇതു ബാധിക്കില്ലെന്നുമായിരുന്നു അന്ന് ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബഞ്ച് വിധിച്ചത്. ബി ജെ പിയും ശിവസേനയും ഹിന്ദുത്വം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു കോടതിയുടെ സുപ്രധാന വിധി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ ജാതിയുടെയോ വിഭാഗത്തിന്റെയോ ഭാഷയുടെയോ പേരില്‍ ശത്രുതയുണ്ടാക്കുകയെന്നതാണ് 123 (3) വകുപ്പ് പ്രകാരം തെറ്റായ നടപടിയാകുന്നതെന്നും കോടതി വിശദീകരിച്ചിരുന്നു.

ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുംബൈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വം പറഞ്ഞ് വോട്ട് നേടി വിജയിച്ചതുമായി ബന്ധപ്പെട്ട് ശിവസേനാ അംഗങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസുകള്‍ തള്ളിപ്പോകുകയും ചെയ്തിരുന്നു. മൂന്നംഗ ഭരണഘടനാ ബഞ്ച് ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചെങ്കിലും ഇത് ഏഴംഗ ബഞ്ചിന്റെ പരിഗണനക്ക് വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

ഇത് പ്രകാരമാണ് കേസില്‍ ഇന്നലെ വാദം കേട്ടത്. ഹിന്ദുത്വം എന്നത് സംബന്ധിച്ച് എന്താണെന്നോ ആ വാക്കിന് അര്‍ഥമെന്താണെന്നോ പരിശോധിക്കുന്നതിലേക്ക് പോകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ഈ പ്രശ്‌നത്തില്‍ കോടതി നിയന്ത്രണം പാലിക്കുകയാണ്. ഇനി ഏതെങ്കിലും വ്യക്തി ഹിന്ദുത്വത്തെ പരാമര്‍ശിക്കുകയാണെങ്കില്‍ അത് തങ്ങള്‍ കേള്‍ക്കുമെന്നും ജസ്റ്റിസ് ഠാക്കൂര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (9 minutes ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (12 minutes ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (18 minutes ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (30 minutes ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (1 hour ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (1 hour ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (1 hour ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (2 hours ago)

ആരെയാണ് ഭയപ്പെടുന്നത്... ചക്കരയും ഈച്ചയും പോലെ ആണെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളിക്ക് ഇന്ന് തിരിച്ചടി, മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നത്? എസ്.പിക്ക് തിരക്ക്, ഹൈക്കോടതിക്ക് അതൃപ്തി  (2 hours ago)

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 49 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിൽ; 4.450 ഗ്രാം എം.ഡി.എംഎയും 4.587 കി.ഗ്രാം കഞ്ചാവും 2480 ഗ്രാം ഹാഷിഷും 0.040 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത  (2 hours ago)

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്  (3 hours ago)

Malayali Vartha Recommends